കുവൈത്തിലേക്ക് മടങ്ങിവരവ് അനിശ്ചിതത്വത്തിൽ.

  • 04/03/2020

കുവൈത്ത് സിറ്റി: ഇന്ത്യയടക്കമുള്ള പത്ത് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പിസിആർ  നിർബന്ധമാക്കിയ തീരുമാനത്തെ തുടർന്ന് പ്രവാസികൾ കടുത്ത ആശങ്കയിൽ. ഇന്ത്യയില്‍ കുവൈത്തിലേക്കുള്ള മെഡിക്കല്‍ പരിശോധന നടത്തുന്ന കുവൈത്ത് എംബസ്സി ഏജന്‍സിയായ ഗാംകയുമായി കളേർസ് ഓഫ് കുവൈത്ത് പ്രതിനിധകൾ ബന്ധപ്പോൾ മിക്കയിടത്തം മറുപടിയില്ല, കിട്ടിയ മറുപടിയാണെങ്കിൽ അത്തരമൊരു നിർദ്ദേശം ഇതുവരെ ലഭിച്ചിട്ടില്ലെന്നായിരുന്നു. അതിനിടെ ഗാംകയുമായി ഇന്ത്യയിലെ കുവൈത്ത് എംബസ്സി ബന്ധപ്പെട്ടതായും മെഡിക്കൽ സെന്ററുകള്‍ക്ക് കൊറോണ വൈറസ് പരിശോധിക്കുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടോയെന്ന് 24 മണിക്കൂറിനുള്ളില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഗാംകയുടെ മെഡിക്കൽ സെന്ററുകളിൽ കോവിഡ് പരിശോധന നടത്തുവാനുള്ള സംവിധാനങ്ങൾ ഇല്ല. വൈറസ് പരിശോധനക്കായി കേരളത്തിൽ നിന്നും ടെസ്റ്റുകൾ അയക്കുന്നത് പുനെ വൈറോളജി സെന്ററിലേക്കാണ്‌. ഫലത്തിൽ പിസിആർ ലഭിക്കുന്നതിന് ആഴ്ചകൾ എടുക്കുമെന്ന് ട്രാവൽ രംഗത്തെ ചിലർ പറഞ്ഞു.അടുത്തദിവസത്തോടെ കാര്യങ്ങൾ കൂടുതൽ വ്യക്താമാകുമെന്ന പ്രത്യാശയിലാണ് തിരിച്ചുവരവിനൊരുങ്ങുന്നു പ്രവാസികൾ .

Related News