പൊതു സ്ഥലത്ത് തുപ്പിയാല്‍ ഒരു വര്‍ഷം അകത്താകും, പിഴ 5000

  • 09/03/2020

കോഴിക്കോട്: പൊതു സ്ഥലത്ത് തുപ്പിയാല്‍ ഒരു വര്‍ഷം വരെ തടവു ലഭിക്കാവുന്ന വകുപ്പു ചുമത്തി കേസെടുക്കാന്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ഉത്തരവ്.അല്ലെങ്കില്‍ 5000 രൂപ പിഴ നല്‍കേണ്ടി വരും.സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയുള്ളതിനാലാണ് കേരള പൊലീസ് ആക്ട് വകുപ്പ് പ്രകാരമുള്ള നടപടി സ്വീകരിക്കുന്നത്.ഇന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നും കമ്മിഷണര്‍ എ.വി. ജോര്‍ജ് ഉത്തരവിട്ടു.നഗരവും പരിസരവും ശുചിത്വത്തോടു കൂടി കാത്തു സൂക്ഷിക്കേണ്ടത് പൊതുജനങ്ങളുടെ കടമയാണെന്നും ഉത്തരവ് ഓര്‍മിപ്പിക്കുന്നു.

Related News