സംസ്ഥാനത്ത് കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സിനിമ റിലീസ് മാറ്റി വച്ച് നടൻ ടൊവിനോയും അണിയറ പ്രവർത്തകരും.ടോവിനോ ചിത്രം കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്‍റെ റിലീസ് ആണ് മാറ്റി വച്ചത്. ടോവിനോ തന്നെയാണ് വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
ടൊവിനോയുടെ കുറിപ്പ് ഇങ്ങനെ:
കോവിഡ് 19 വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാർഗങ്ങളിലൊന്ന് കൂട്ടായ്മകളും മാസ് ഗാതറിങ്ങുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സിന്‍റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരു പാടു നാളുകളുടെ സ്വപ്നവും അധ്വാനവുമാണ് ഞങ്ങൾക്ക് ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനെക്കാളും പ്രധാനം നമ്മുടെ ചുറ്റുമുള്ളവരുടെ ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോൽപിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മൾ ഈ വെല്ലുവിളിയെയും അതിജീവിക്കും. ഉത്തരവാദിത്വമുള്ളവരായി നമുക്ക് സ്വയം സൂക്ഷിക്കാം. സർക്കാരിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും മാർഗ നിർദേശങ്ങൾ കർശനമായി അനുസരിക്കാം. ഒപ്പമുള്ളവരെ സംരക്ഷിക്കാം…
നിങ്ങളുടെ സ്വന്തം
ടൊവിനോ തോമസ്
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?