തിരുവനന്തപുരം :ഹരിപ്പാടിനും അമ്പലപ്പുഴയ്ക്കും ഇടയിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ നടക്കുന്നതിനാൽ ആലപ്പുഴ വഴിയുള്ള നാല് മെമു തീവണ്ടികൾ 11 മുതൽ 14 വരെ പൂർണമായും റദ്ദാക്കി. കൊല്ലം -എറണാകുളം മെമു(66302), എറണാകുളം -കൊല്ലം മെമു(66303), എറണാകളും -കായംകുളം(66315), കായംകുളം-എറണാകുളം മെമു(66316) എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്. നേത്രാവതിയും ശതാബ്ദിയും ഉൾപ്പടെയുള്ള തീവണ്ടികൾ കോട്ടയംവഴി തിരിച്ചുവിടും. ആലപ്പുഴവഴിയുള്ള കായംകുളം -എറണാകുളം പാസഞ്ചർ(56380), എറണാകുളം -കായംകുളം പാസഞ്ചർ(56383), എറണാകുളം -കൊല്ലം മെമു(66309), കോട്ടയം വഴിയുള്ള കൊല്ലം -എറണാകുളം മെമു(66308), എറണാകുളം-കായംകുളം പാസഞ്ചർ(56387), കായംകുളം-എറണാകുളം പാസഞ്ചർ (56388), ആലപ്പുഴ-കൊല്ലം മെമു(66311), കോട്ടയം-കൊല്ലം മെമു(66317), കൊല്ലം-കോട്ടയം മെമു(66318) എന്നീ തീവണ്ടികൾ 14-നും റദ്ദാക്കി.
12-ന് പുറപ്പെടുന്ന പോർബന്തർ -കൊച്ചുവേളി എക്സ്പ്രസ് (19262), 14-ന് പുറപ്പെടുന്ന ഖോരക്പുർ-തിരുവനന്തപുരം എക്സ്പ്രസ്(12511), കൊച്ചുവേളി-ഛണ്ഡീഗഢ് എക്സ്പ്രസ്(12217), തിരുവനന്തപുരം-ലോകമാന്യതിലക് നേത്രാവതി എക്സ്പ്രസ്(16346), കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി(12075), കൊച്ചുവേളി-മൈസൂരൂ എക്സ്പ്രസ്(16316), തിരുവനന്തപുരം-ഷാലിമാർ എക്സ്പ്രസ്(22641) എന്നീ തീവണ്ടികൾ കോട്ടയം തിരിച്ചുവിടും.
14-ന് പുറപ്പെടുന്ന മംഗലാപുരം-നാഗർകോവിൽ ഏറനാട് എക്സ്പ്രസ്(16605) എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. നാഗർകോവിൽ-കോട്ടയം പാസഞ്ചർ(56304) കായംകുളത്തും ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365) എറണാകുളത്തും യാത്ര അവസാനിപ്പിക്കും. ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56366) എറണാകുളത്ത് നിന്നായിരിക്കും 14-ന് യാത്ര പുറപ്പെടുക. 15-ന് പുറപ്പെടേണ്ട നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ്.(16606)എറണാകുളത്ത് നിന്നായിരിക്കും പുറപ്പെടുന്നത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?