കുവൈത്ത് സിറ്റി : കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ രാജ്യം കടന്നുപോകുന്നത് ഏറ്റവും പ്രധാനപ്പെട്ടതും നിർണായകവുമായ ഘട്ടത്തിലൂടെയെന്ന് ആരോഗ്യമന്ത്രി ഡോ. ബാസൽ അൽ സബ പറഞ്ഞു. മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിന് അണുബാധയുടെ ചുറ്റുപാടുകളും അവയുടെ വ്യാപനവും നമ്മള്‍ അറിഞ്ഞിരിക്കണം കൂടാതെ വൈറസ് പടരാതിരിക്കാനുള്ള ലക്ഷ്യത്തോടെ രോഗബാധിതരുമായി അടുത്ത ബന്ധം പുലർത്തുന്ന ആളുകളെ സാമൂഹ്യ അകലത്തില്‍ നിര്‍ത്തുവാനും കൃത്യമായ ചികിത്സ എത്തിക്കുവാനും എല്ലാവരും ശ്രദ്ധിക്കണം. ഒരുമിച്ചുള്ള പ്രവര്‍ത്തനത്തോടെ നമ്മള്‍ തീര്‍ച്ചയായും ഈ വിഷമകരമായ സാഹചര്യം മറികടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. സര്‍ക്കാര്‍ മുന്‍കരുതലുകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും ലോകാരോഗ്യ സംഘടനയുയുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. പൊതുസുരക്ഷയ്ക്കായി എല്ലാവരോടും ക്ഷമയോടെ കാത്തിരിക്കണമെന്നും ജീവന്‍ പോലും പണയപ്പെടുത്തി കൊറോണക്കെതിരെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ രാജ്യം കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?