വിദേശ രാജ്യങ്ങള്‍ തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകുവാന്‍ വിസമ്മതിക്കുന്നു.

  • 07/04/2020

കുവൈത്ത് സിറ്റി: പല വിദേശ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുപോകുവാന്‍ വിസമ്മതിക്കുന്നതായി പ്രാദേശിക പത്രമായ അല്‍ ഖബസ് റിപ്പോര്‍ട്ട് ചെയ്തു. കൊറോണ ഭീഷണി കാരണം പല രാജ്യങ്ങളും ലോക്ഡൌണ്‍ പോലുള്ള കര്‍ശനമായ നടപടികള്‍ സ്വീകരിച്ചു വരുന്ന സാഹചര്യത്തില്‍ വിദേശത്ത് നിന്ന് പൗരന്മാരെ കൊണ്ടുവരുന്നത് വ്യാപനത്തിന് കാരണമാകുമെന്നതിലാണ് പിന്മാറുന്നത്.അതോടപ്പം കൂടുതല്‍ ആളുകള്‍ വരുന്നത് രാജ്യങ്ങളിലെ ആരോഗ്യ സംവിധാനത്തിന് കടുത്ത സമ്മര്‍ദ്ദം ചെലത്തുമെന്നും അംബാസഡർമാർ വ്യക്തമാക്കി.കുവൈത്ത് പകർച്ചവ്യാധിയെ ചെറുക്കുന്നതിൽ നടത്തുന്ന ആരോഗ്യ നടപടികളെ പ്രശംസിച്ച അംബാസഡർമാർ ഇപ്പോയത്തെ സാഹചര്യത്തില്‍ അവര്‍ കഴിയുന്ന രാജ്യങ്ങളില്‍ തന്നെ കഴിയുന്നതാണ് അഭികാമ്യമെന്നും നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകളെ സ്വീകരിക്കുന്നത് പ്രയാസങ്ങള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞു.

Related News