പോലീസിനെതിരെ ആക്രമണം;ആറ് വിദേശികളെ അറസ്റ്റ് ചെയ്തു

  • 08/04/2020

കുവൈത്ത് സിറ്റി: പോലീസിനെതിരെ ആക്രമണം നടത്തിയ ആറ് വിദേശികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റ് ചെയ്ത പ്രതികളെ പ്രോസികൂഷന് കൈമാറിയതായും ഉടന്‍ തന്നെ അവരെ നാട് കടത്തുമെന്നും അധികൃതര്‍ അറിയിച്ചു. സ്വകാര്യ കമ്പിനിയില്‍ ശമ്പളം വിതരണം ചെയ്യുന്നതിടെ ഉണ്ടായ കശപിശയെ തുടര്‍ന്ന് തൊഴിലുടമ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിനെ ജീവനക്കാര്‍ ചേര്‍ന്ന് ആക്രമിക്കുകയും പോലീസ് ഉദ്യോഗസ്ഥന്‍ ആകാശത്തേക്ക് വെടിവെക്കുകയുമായിരുന്നു. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Related News