ലോക്ക് ഡൗൺ ; മലയാളികൾ തിങ്ങിപാർക്കുന്ന ജലീബ്, മെഹ്‌ബൂള പ്രദേശങ്ങളിൽ പ്രവാസികൾ ആശങ്കയിൽ, ഭക്ഷണത്തിനും ഗ്യാസിനും നീണ്ട ക്യു.

  • 09/04/2020

കുവൈറ്റ്: മലയാളികൾ തിങ്ങിപാർക്കുന്ന ജലീബ്, മെഹ്‌ബൂള പ്രദേശങ്ങളിൽ പ്രവാസികൾ ആശങ്കയിൽ, ഭക്ഷണത്തിനും ഗ്യാസിനും നീണ്ട ക്യു. ചില കുടുംബങ്ങൾ ഭക്ഷ്യസാധനങ്ങൾ കരുതിയിട്ടുണ്ടെങ്കിലും ഗ്യാസ് സ്റ്റോക്കില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു. സാമ്പത്തിക പ്രതിസന്ധി ഒരു കൂട്ടം പ്രവാസികളെ ബുദ്ധിമുട്ടിക്കുന്നുണ്ട്, നിത്യ വരുമാനക്കാരായ ടാക്സി ജീവനക്കാർക്ക് ഭക്ഷണത്തിനു പോലും ഒരു മാർഗ്ഗവുമില്ലാത്ത അവസ്ഥയിലാണ്. കഴിഞ്ഞ ദിവസം മിനിസ്ട്രി ഓഫ് ഇന്റീരിയർ ലോക്ക് ഡൌൺ പ്രദേശങ്ങളിലെ താമസക്കാർക്കെല്ലാം ഭക്ഷണം എത്തിക്കുമെന്ന് SMS അയച്ചിരുന്നു , എന്നാൽ ലക്ഷക്കണക്കിനുവരുന്ന പ്രവാസികൾക്കിടയിൽ ഇത് എങ്ങിനെ നടപ്പിലാകും എന്ന ആശങ്കയിലാണ് ഇവിടുത്തെ താമസക്കാർ പൂർണ്ണ ലോക്ക് ഡൗൺ തുടങ്ങി രണ്ടാം ദിനത്തിൽ തന്നെ ജലീബ്, മെഹ്‌ബൂള മേഖലകളിൽ പ്രവാസ ജീവിതം ദുരിതത്തിലായി, ലോക്ക് ഡൗൺ മേഖലകളിൽ കുവൈറ്റ് ഗവർമെന്റ് ഭക്ഷണം വിതരണം ആരംഭിച്ചെങ്കിലും ഇത് വാങ്ങാൻ പല സ്ഥലങ്ങളിലും തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്. ജോലിയും തിരക്കുകളും കാരണം ആവശ്യത്തിന് ഭക്ഷ്യ സാധനങ്ങൾ ശേഖരിക്കാൻ കഴിയാതിരുന്ന പ്രവാസികൾക്ക് സർക്കാരിന്റെ ഭക്ഷണ വിതരണം മാത്രമാണ് ആശ്വാസം. മിക്ക ബക്കാലകാളിലും ആവശ്യ സാധങ്ങൾ ഇല്ല , പലതും അടഞ്ഞു കിടക്കുന്നു.

ജലീബിലും മഹബുള്ളയിലും പൗരന്മാരും വിദേശികള്‍ക്കും കുവൈത്ത് സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണം വിതരണം ചെയ്യുവാന്‍ പദ്ധതികള്‍ തയ്യാറായതായി ജനറൽ പബ്ലിക് റിലേഷൻസ് ആന്റ് സെക്യൂരിറ്റി മീഡിയ ഡയറക്ടർ ബ്രിഗേഡിയർ തൗഹീദ്‌ അൽ കന്ദറിയെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു , പല പ്രദേശങ്ങളിലും താമസക്കാർക്ക് ഭക്ഷണ സാധനങ്ങൾ ലഭ്യമാവുകയും ചെയ്തു. ഇരു പ്രദേശങ്ങളിലെ മുഴുവന്‍ താമസക്കാര്‍ക്കും ഭക്ഷണവും പാനീയവും സൗജന്യമായി ലഭ്യമാക്കാന്‍ പദ്ധതികള്‍ തയ്യാറായിട്ടുണ്ട്. റെഡ് ക്രസന്റ്, ചാരിറ്റബിൾ സൊസൈറ്റികൾ തുടങ്ങിയവരുടെ സഹായത്തോടെ അവരുടെ വീടുകളില്‍ ഭക്ഷണം എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രകാരം ജലീബില്‍ താമസിക്കുന്ന മൂന്ന് ലക്ഷത്തി ഇരുപത്തി എട്ടായിരം പേര്‍ക്കും മഹബൂള്ളയില്‍ അധിവസിക്കുന്ന ഒരു ലക്ഷത്തി തൊണ്ണൂറ്റിയെട്ടായിരം ആളുകള്‍ക്കും സര്‍ക്കാര്‍ വക ഭക്ഷണം ലഭിക്കും. അതോടപ്പം ജലീബിലും മഹബുള്ളയിലും താമസിക്കുന്ന മുഴുവന്‍ താമസക്കാരുടെയും കോവിഡ് പരിശോധനകള്‍ നടത്താനും ആരോഗ്യ വകുപ്പ് ആലോചിക്കുന്നതായാണ് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍, മുനിസിപ്പൽ ജീവനക്കാർ, കുവൈറ്റ് മിൽസ് കമ്പനി ജീവനക്കാര്‍ എന്നിവരെ ലോക്ക് ഡൗൺ പ്രദേശങ്ങളിൽ നിന്നും ജോലിസ്ഥലത്തിനടുത്തുള്ള ഹോട്ടലുകളിലേക്ക് മാറ്റാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.

കുവൈത്തിലെ വാർത്തകൾക്കും വിശേഷങ്ങൾക്കും കളേഴ്സ് ഓഫ് കുവൈറ്റ് ഒഫീഷ്യൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/BoYilY2XUgN6vTOJpbOGv1

Related News