കോവിഡ് 19-പ്രതിരോധം; സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും നഴ്‌സുമാരെയും സഹകരിപ്പിക്കുവാന്‍ തീരുമാനം

  • 09/04/2020

കുവൈത്ത് സിറ്റി: രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാകുന്നതിനിടെ സ്വകാര്യ മേഖലയിലെ ഡോക്ടർമാരെയും നേഴ്സുമാരെയും പാര മെഡിക്കൽ ജീവനക്കാരെയും കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിപ്പിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതായി അൽ ഖബസ് പത്രം റിപോർട്ട് ചെയ്തു. മാഹാമാരിയായ കൊറോണക്കെതിരെയുള്ള രോഗപ്രതിരോധത്തിനും ചികിത്സക്കും സ്വകാര്യ മെഡിക്കൽ മേഖലയുമായി ബന്ധപ്പെട്ട ഡോക്ടർമാരുടെയും നഴ്സിംഗ് സ്റ്റാഫുകളുടെയും പാരിചയസമ്പത്ത് ഉപയോഗപ്പെടുത്തുവാനാണ് മന്ത്രാലയത്തിന്‍റെ ശ്രമം. ആരോഗ്യ മന്ത്രാലയത്തിലെ സാങ്കേതിക കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ ഓഫീസിലേക്ക് സന്നദ്ധ പ്രവര്‍ത്തനം നടത്താനുള്ള ഡോക്ടർമാര്‍ സമ്മതപത്രം സമര്‍പ്പിക്കണമെന്നും നഴ്സിംഗ് സ്റ്റാഫുമായി ബന്ധപ്പെട്ട അഭ്യർത്ഥനകൾ മെഡിക്കൽ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയുടെ ഓഫീസിലേക്ക് സമർപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ കോ​വി​ഡ്​ ചി​കി​ത്സ​ക്ക്​ കു​വൈ​ത്ത്​ സെ​ൻ​ട്ര​ൽ ബ്ല​ഡ്​ ബാ​ങ്ക്​ പ്ലാ​സ്​​മ ശേ​ഖ​ര​ണം ആ​രം​ഭി​ച്ചു. കോ​വി​ഡ്​ ബാ​ധി​ച്ച​ശേ​ഷം രോ​ഗ​മു​ക്​​തി നേ​ടി​യ​വ​രു​ടെ ര​ക്​​ത​ത്തി​ൽ​നി​ന്ന്​ പ്ലാ​സ്​​മ ശേ​ഖ​രി​ച്ച്​ നി​ല​വി​ലെ രോ​ഗി​ക​ൾ​ക്ക്​ കു​ത്തി​വെ​ക്കു​ക​യാ​ണ്​ ചെ​യ്യു​ന്ന​ത്.​ കോ​വി​ഡ്​ ബാ​ധി​ച്ച​വ​രു​ടെ ചി​കി​ത്സ​ക്ക്​ ഇ​ത്​ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന്​ ര​ക്​​ത​ദാ​ന വി​ഭാ​ഗം മേ​ധാ​വി ഡോ. ​റീം അ​ൽ റൗ​ദാ​ൻ പ​റ​ഞ്ഞു. കോ​വി​ഡ്​ രോ​ഗ​മു​ക്​​തി നേ​ടി​യ​വി​ൽ​നി​ന്ന്​ ​പ്ലാ​സ്​​മ ശേ​ഖ​രി​ച്ച്​ നി​ല​വി​ലെ രോ​ഗി​ക​ളി​ൽ പ​ക​രു​ന്ന​തോ​ടെ പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കും.ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ​യും അ​മേ​രി​ക്ക​ൻ അ​സോ​സി​യേ​ഷ​ൻ ഒാ​ഫ്​ ബ്ല​ഡ്​ ബാങ്കിന്‍റെയും മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ കോ​വി​ഡ്​ മു​ക്​​ത​മാ​യി വീ​ട്ടു​നി​രീ​ക്ഷ​ണം കൂ​ടി പൂ​ർ​ത്തി​യാ​യ ഉ​ട​നെ​യാ​ണ്​ പ്ലാ​സ്​​മ ശേ​ഖ​രി​ക്കു​ന്ന​തെന്ന് അധികൃതര്‍ അറിയിച്ചു.

Related News