ലോക് ഡൌണ്‍ ലംഘിച്ച നാല് പേരെ മഹബുള്ളയില്‍ അറസ്റ്റ് ചെയ്തു

  • 09/04/2020

കുവൈത്ത് സിറ്റി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ലോക് ഡൌണ്‍ നിയമം ലംഘിച്ച നാല് വിദേശികളെ മഹബുള്ളയില്‍ അറസ്റ്റ് ചെയ്തു ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തിയതായും ഉടന്‍ തന്നെ നാടു കടത്തുമെന്നും അധികൃതര്‍ അറിയിച്ചു. ലോക്​ ഡൗൺ പ്രഖ്യാപിച്ചതിനാല്‍ ആളുകളെ പുറത്തേക്കോ അകത്തേക്കോ പ്രവേശിപ്പിക്കുന്നില്ല. പല സ്ഥലങ്ങളിലും ഫെൻസിങ്ങും കോൺക്രീറ്റ്​ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. ജനങ്ങൾ അനിയന്ത്രിതമായി പുറത്തിറങ്ങാതിരിക്കാനും സാമൂഹ്യ അകലത്തിലൂടെ കോവിഡ്​ വ്യാപനം നിയ​ന്ത്രിക്കുവാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് വിദേശികള്‍ തിങ്ങി താമസിക്കുന്ന അബ്ബാസിയയിലും മഹബുള്ളയിലും ലോക് ഡൌണ്‍ പ്രഖ്യാപിച്ചത്.

നിയമം ലംഘിക്കാന്‍ ശ്രമിക്കരുതെന്ന് സ്വദേശികളോടും പ്രവാസികളോടും കുവൈത്ത് അധികൃതര്‍ ആവശ്യപ്പെട്ടു. നിയമലംഘനത്തിന് പ്രവാസികളെ നാടുകടത്തുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന ശിക്ഷകള്‍ ലഭിക്കുമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കര്‍ഫ്യൂ സമയത്ത് പുറത്തിറങ്ങാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കി പ്രത്യേക അനുമതി വാങ്ങിയിരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. നിയമം ലംഘിക്കുന്ന സ്വദേശിളെ പിടികൂടി തുടര്‍നപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും പ്രവാസികളെ നാടുകടത്തുകയും ചെയ്യുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ വകുപ്പ് തലവന്‍ നാസര്‍ ബുസ്ലൈബ് പറഞ്ഞു.

കുവൈത്തിലെ വാർത്തകൾക്കും വിശേഷങ്ങൾക്കും കളേഴ്സ് ഓഫ് കുവൈറ്റ് ഒഫീഷ്യൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/BoYilY2XUgN6vTOJpbOGv1


Related News