പൂർണ കർഫ്യൂ ഏർപ്പെടുത്തുവാന്‍ വീണ്ടും സാധ്യത

  • 09/04/2020

കുവൈത്ത് സിറ്റി: ദിനംപ്രതി കൊറോണ കേസുകള്‍ അധികരിക്കുന്നതിനാല്‍ പൂർണ കർഫ്യൂ ഏർപ്പെടുത്തുവാന്‍ സാധ്യത. ഇത് അനുബന്ധിച്ചുള്ള കാര്യങ്ങള്‍ പഠിക്കുന്നതിനായി മന്ത്രിസഭ പ്രത്യേക സമിതിയെ നിയോഗിച്ചതായി സര്‍ക്കാര്‍ വക്താവ് താരിഖ് അല്‍ മസ്റം അറിയിച്ചു. കര്‍ഫ്യൂ ഏര്‍പ്പെടുത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രായോഗിക തടസങ്ങളും പ്രത്യാഘാതങ്ങളും സമിതി പരിശോധിക്കും. ഇതോടെ രാജ്യത്ത് മുഴുവന്‍സമയ കര്‍ഫ്യൂ പ്രഖ്യാപിക്കാനുള്ള സാധ്യതയാണ് ശക്തമായിരിക്കുന്നത്. നിലവിൽ വൈകീട്ട്​ അഞ്ചുമണി മുതൽ രാവിലെ ആറുമണി വരെയാണ്​ കർഫ്യൂ നിലവിലുള്ളത്​.അതോടപ്പം ജലീബ്, മഹബൂല പ്രദേശങ്ങളില്‍ രണ്ടാഴ്ചത്തേക്ക് നേരത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. കുവൈത്ത്​ സർക്കാറുമായി കരാറിലുള്ള ശുചീകരണ കമ്പനികൾ ജീവനക്കാർക്ക്​ ശമ്പളം കൃത്യമായി നൽകുന്നുണ്ടെന്ന്​ ഉറപ്പുവരുത്തും. വീഴ്​ച വരുത്തുന്ന കമ്പനികൾക്കെതിരെ നടപടിയെടുക്കാനും മിനിസ്​റ്റീരിയൽ കൗൺസിൽ തീരുമാനിച്ചതായി താരിഖ് അല്‍ മസ്റം പറഞ്ഞു.

കുവൈത്തിലെ വാർത്തകൾക്കും വിശേഷങ്ങൾക്കും കളേഴ്സ് ഓഫ് കുവൈറ്റ് ഒഫീഷ്യൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.

https://chat.whatsapp.com/L1dthIkd7NMBPZ9AriKgIc

Related News