കുവൈത്ത് സിറ്റി: സമ്പൂർണ്ണ ലോക് ഡൌൺ പ്രഖ്യാപിച്ച പ്രദേശത്തു നിന്നും അനധികൃതമായി തൊഴിലാളികളെ പുറത്തേക്ക് കടത്തുവാൻ ശ്രമിക്കുന്നതിനിടെ ഡ്രൈവർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം പോലീസ് ചെക്ക് പോയിന്റിൽ നടന്ന പരിശോധനയിലാണ് പിടിയിലായത്. ട്രക്കിന്റെ പിറകിൽ തുറക്കാൻ ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ ആറ് തൊഴിലാളികളെ കണ്ടെത്തുകയുയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിൽ ഒ രോ കമ്പിനിയിൽ തൊഴിൽ ചെയ്യുന്നവരാണെന്ന് ഡ്രൈവർ അവകാശപ്പെട്ടെങ്കിലും സിവിൽ ഐ.ഡി പരിശോധനയിൽ വ്യത്യസ്തമായ സ്വകാര്യ കമ്പനികളിൽ ജോലി ചെയ്യുന്നതായി കണ്ടെത്തുകയായിരുന്നു. ഡ്രൈവറെയും തൊഴിലാളികളെയും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?