കുവൈറ്റ് : കുവൈത്തിൽ കൊറോണ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പിന്തുണയുമായി കുവൈത്തിലെത്തിയ ഇന്ത്യൻ റാപ്പിഡ് റെസ്‌പോൺസ് ടീം ജാബെർ അൽ അഹമ്മദ് ആശുപത്രിയിൽ കുവൈറ്റ് മെഡിക്കൽ സംഘവുമായി കൂടിക്കാഴ്ച നടത്തി. ഡോക്ടർമാരും പരിശീലനം സിദ്ധിച്ച അസിസ്റ്റന്റുമാരും അടങ്ങുന്നതാണ് റാപ്പിഡ് റെസ്‌പോൺസ് ടീം.
ക്വാറന്റീൻ ക്യാമ്പുകൾ സ്ഥാപിക്കാനും ടെസ്റ്റിംഗ് പരിശീലനങ്ങൾ നൽകാനും കൊറോണ വൈറസ് വ്യാപനം തടയുന്നതിനും തങ്ങളുടെ ഈ മേഖലയിലുള്ള വൈദഗ്ധ്യം കുവൈറ്റ് മെഡിക്കൽ ടീമുമായി പങ്കുവക്കുകയും തുടർ പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്തു
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?