ഏപ്രിൽ 24 ന് റമദാൻ തുടങ്ങുമെന്ന് ഗോള ശാസ്ത്രജ്ഞൻ

  • 13/04/2020

കുവൈത്ത് സിറ്റി: ഏപ്രിൽ 24 ന് റമദാൻ ആരംഭിക്കുമെന്ന് പ്രമുഖ യു.എ.ഇ ഗോള ശാസ്ത്രജ്ഞൻ ഇബ്രാഹിം അൽ ജർവാൻ അഭിപ്രായപ്പെട്ടു. അറബ് യൂണിയൻ ഫോർ ജ്യോതിശാസ്ത്ര അംഗമാണ് ഇബ്രാഹിം. ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 06:26 ന് റമദാൻ ചന്ദ്രക്കല ആകാശത്ത് കാണാമെന്നും സൂര്യാസ്തമയസമയത്ത് ചന്ദ്രക്കല പടിഞ്ഞാറൻ ചക്രവാളത്തിന് മൂന്ന് ഡിഗ്രി ഉയരത്തിലായിരിക്കുമെന്നും സൂര്യാസ്തമയത്തിന് 20 മിനിറ്റ് കഴിഞ്ഞ് അത് ചന്ദ്രകല ദര്‍ശിക്കാമെന്നും അദ്ദേഹം പറഞ്ഞു. നോമ്പുകാലത്തിന്‍റെ ദൈര്‍ഘ്യം 15 മണിക്കൂറിൽ കുറവായിരിക്കും. ഷവ്വാൽ മാസത്തിലെ ചന്ദ്രൻ മെയ് 22 വെള്ളിയാഴ്ച രാത്രി 21.39 ന് ആകാശത്ത് കാണാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശനിയാഴ്ച റമദാന്‍ ഉപവാസം ആരംഭിക്കുമെന്നും ഇബ്രാഹിം അൽ ജർവാൻ പറഞ്ഞു.

Related News