എസ്‌ എസ്‌ എൽ സി ചോദ്യക്കടലാസ് രാവിലെ ആറു മണിക്ക് സ്‌കൂളിലെത്തിക്കുന്ന പുതിയ പരിഷ്‌കാരം അധ്യാപകരെയും ജീവനക്കാരെയും വലച്ചു

  • 10/03/2020

എസ്‌ എസ്‌ എൽ സി ചോദ്യക്കടലാസ് രാവിലെ ആറു മണിക്ക് സ്‌കൂളിലെത്തിക്കുന്ന പുതിയ പരിഷ്‌കാരം അധ്യാപകരെയും ജീവനക്കാരെയും വലച്ചു… ട്രഷറി ജീവനക്കാരും ബാങ്ക് ജീവനക്കാരും സ്കൂളിലെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരാണ് ആറു മണിക്ക് എത്തുന്നതിനായി വെളുപ്പിന് നാലിനും അഞ്ചിനും വീട്ടിൽ നിന്ന് പുറപ്പെടേണ്ടി വന്നത്. 9.45 ന് നടക്കുന്ന പരീക്ഷക്കാണ് ലോക്കറിൽ സൂക്ഷിച്ചിരുന്ന ചോദ്യക്കടലാസ് ആറു മണിക്കേ എത്തിക്കുന്നത്.. ഇതിനേക്കാൾ പ്രധാനപ്പെട്ട ഹയർ സെകണ്ടറിയുടെ ചോദ്യക്കടലാസ് ദിവസങ്ങളായി സ്കൂളിൽ സൂക്ഷിച്ചിരിക്കുകയാണ്.. പ്രൊഫഷണൽ കോഴ്‌സുകൾക്ക് ഉൾപ്പെടെയുള്ള അടിസ്ഥാന യോഗ്യതയാണ് ഹയർ സെക്കണ്ടറി പരീക്ഷ. അതിനേക്കാൾ എന്ത് പ്രാധാന്യമാണ് എസ്‌ എസ്‌ എൽ സി ക്കു ഉള്ളതെന്ന് അധ്യാപകർ ചോദിക്കുന്നു.. പഴയൊരു ഹൈക്കോടതി വിധിയുടെ പേര് പറഞ്ഞാണ് ഈ പ്രഹസനം.കാര്യങ്ങൾ ഹൈക്കോടതിയെ ബോധ്യപ്പെടുത്തി അനുമതി വാങ്ങുന്നതിൽ സർക്കാർ പരാജയപ്പെട്ടു.. മുൻപ് എസ്എസ് എൽ സി പരീക്ഷ ഉച്ചതിരിഞ്ഞായിരുന്നതിനാൽ ഈ പ്രശ്നം ഇല്ലായിരുന്നു..പരീക്ഷ രാവിലെ ആക്കിയപ്പോൾ ചോദ്യക്കടലാസ് സൂക്ഷിക്കുന്നത് സ്‌കൂളിലേക്ക് മാറ്റിയില്ല.. ഇതാണ് പൊല്ലാപ്പായത്. വെളുപ്പിനെ എത്താൻ തങ്ങൾക്കു സാധിക്കില്ലെന്ന കർശന നിലപാട് ഹയർ സെക്കണ്ടറി അധ്യാപകർ സ്വീകരിച്ചതിനാൽ അവരുടെ ചോദ്യക്കടലാസ് വർ ഷങ്ങളായി സ്‌കൂളിലാണ് സൂക്ഷിക്കുന്നത്.. ഒരിക്കൽ പോലും അവരുടെ ചോദ്യം ചോർന്നിട്ടില്ലെന്നതാണ് രസകരമായ കാര്യം.

Related News