തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകുന്നതിന് വിദേശ രാജ്യങ്ങൾ തയാറാകണമെന്ന് ഗള്‍ഫ് രാഷ്ട്രങ്ങള്‍

  • 17/04/2020

കുവൈത്ത് സിറ്റി : കോവിഡ് 19 പ്രതിസന്ധിയുടെ വെളിച്ചത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ നിയമന നയങ്ങള്‍ അവലോകനം ചെയ്യണമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും ഗൾഫ് സഹകരണ കൗൺസിൽ അഭിപ്രായപ്പെട്ടു. കൊറോണയെന്ന മാരക വൈറസ് ലോകം കീഴടക്കിയിരിക്കുന്നു.ലോകം സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലായി. സൂക്ഷിച്ചില്ലെങ്കിൽ മഹാ വിപത്തിലേക്ക് പോകും. ഇതൊഴിവാക്കണമെങ്കിൽ, അടിസ്ഥാന  വികസന പദ്ധതികളെ ബാധിക്കാത്ത വിധത്തിൽ ചിന്തിച്ചുള്ള പരിപാടികൾ തയാറാക്കണമെന്നും സമ്മിറ്റ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം നടന്ന അസാധാരണ യോഗത്തിൽ സഹകരണ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. നായിഫ് അൽ ഹജ്‌റഫ് അധ്യക്ഷത വഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേര്‍ന്നത്. ഊർധശ്വാസം വലിക്കുന്ന മേഖലകളെ പ്രത്യേകിച്ച് ചെറുകിട, ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്ന പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കണം. കൊറോണ വൈറസിന്റെ പ്രത്യാഘാതം, വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്നതിൽ സംശയമില്ല. മാതൃ രാജ്യത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന പൗരന്മാരെ കൊണ്ടുപോകുന്നതിന് ബന്ധപ്പെട്ട രാജ്യങ്ങൾ തയാറാകണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ജിസിസി രാജ്യങ്ങളിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് യാത്രാ നടപടിക്രമങ്ങൾ സുഗമമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുവാന്‍ അതാത് രാജ്യങ്ങള്‍ തയ്യാറാകണം. അതോടപ്പം തൊഴിൽ കരാറുകൾ അവസാനിച്ച തൊഴിലാളികളും താമസ നിയമങ്ങൾ ലംഘിക്കുന്ന തൊഴിലാളികളേയും കൊണ്ടുപോകുവാനുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്വം മറക്കരുതെന്നും വിവിധ മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. തൊഴിൽ വിപണിയിൽ സ്ഥിരത നിലനിര്‍ത്തേണ്ടത് ആവശ്യമാണ്. അതോടപ്പം തൊഴിലാളികളുടെ സംരക്ഷണം മുൻ‌ഗണനയായി നൽകണമെന്നും അതിനാവിശ്യമായ പിന്തുണ സ്ഥാപനങ്ങള്‍ക്കും കമ്പിനികള്‍ക്കും നല്‍കുവാന്‍ ശ്രമിക്കണമെന്ന് സമിറ്റ് അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്തു. രാജ്യ നിവാസികളെ കോവിഡ്-19 നിന്നും സംരക്ഷിക്കാനും അണുബാധയേറ്റവരെ വിവേചനവുമില്ലാതെ ചികിത്സിക്കാനും അംഗ രാജ്യങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. യോഗത്തില്‍ കൊറോണക്കെതിരെയുള്ള അനുഭവങ്ങളും പകർച്ചവ്യാധിയുടെ വ്യാപനത്തെ ത്വരിതപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനായി സ്വീകരിച്ച നടപടികളും അംഗ രാജ്യങ്ങള്‍ പരസ്പരം പങ്കുവെച്ചു.

Related News