കുവൈത്തിൽ 64 ഇന്ത്യക്കാരുൾപ്പടെ 93 പേർക്കുകൂടി കൊറോണ, ഇതോടെ 1751 പേർക്ക് കോവിഡ് - 19, 1 മരണം.

  • 18/04/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽകഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു.64 പേർ ഇന്ത്യക്കാരാണ് , ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 1751 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര്‍ അബ്ദുള്ള അല്‍ സനദ് വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു. ഇന്നത്തെ ഒരു മരണം ഉൾപ്പടെ ഇതുവരെ 6 പേർ കൊറോണ ബാധിച്ചു മരിച്ചു. ഇന്ന് മരിച്ചത് ബംഗ്ലാദേശി പൗരനാണ്,68 വയസ് . കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 22 രോഗികൾ കൂടി പുതിയതായി കൊറോണ മുക്തരായി , ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 280 ആയെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡേ.ബാസ്സില്‍ അല്‍ സബാ അറിയിച്ചു.

Related News