ടിക്കറ്റ് റീഫണ്ട്; താമസമുണ്ടാകുമെന്ന് കുവൈറ്റ് ട്രാവൽ & ടൂറിസം ഏജൻസീസ് അസോസിയേഷൻ

  • 18/04/2020

കുവൈത്ത് സിറ്റി: കോവിഡ്-19 ഭീഷണി മൂലം റദ്ദായ വിമാനയാത്രയുടെ ടിക്കറ്റ് തുക തിരികെ നൽകുവാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നും ഉപഭോക്താക്കള്‍ കാത്തിരിക്കണമെന്നും കുവൈറ്റ് ട്രാവൽ & ടൂറിസം ഏജൻസീസ് അസോസിയേഷൻ അഭ്യര്‍ഥിച്ചു . കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതിനെ തുടര്‍ന്ന് രാജ്യത്തേക്കുള്ള എല്ലാ വിമാന സര്‍വീസുകളും നിര്‍ത്തിവെച്ചിരുന്നു. അയാട്ട-ബി.എസ്.പി ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ ടിക്കറ്റ് റീഫണ്ട് നല്‍കിയിട്ടില്ലെന്നും അത് ലഭിച്ചാലുടന്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് മടക്കിനൽകുമെന്നും അസോസിയേഷൻ അറിയിച്ചു. ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷനുമായി കെടിടിഎഎ നിരന്തരം ബന്ധപ്പെടുന്നുണ്ട്.ടിക്കറ്റ് റീഫണ്ടുമായി ലഭ്യമായ വിവരങ്ങള്‍ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡി‌ജി‌സി‌എ) അറിയിച്ചിട്ടുണ്ടന്നും യാത്രക്കാര്‍ ക്ഷമയോടെ കാത്തിരിക്കാനും കെടിടിഎഎ അഭ്യര്‍ഥിച്ചു.

Related News