നിയമ ലംഘനത്തെ തുടര്‍ന്ന് അറസ്റ്റിലായ 150 ഓളം ഈജിപ്ഷ്യൻ സ്ത്രീകളേയും 70 ഓളം പുരുഷന്മാരെയും വിട്ടയച്ചു.

  • 18/04/2020

കുവൈത്ത് സിറ്റി: താമസ നിയമ ലംഘനത്തെ തുടര്‍ന്ന് നേരത്തെ അറസ്റ്റിലായ 150 ഓളം ഈജിപ്ഷ്യൻ സ്ത്രീകളേയും 70 ഓളം പുരുഷന്മാരെയും വിട്ടയച്ചതായി മേജർ ജനറൽ അബ്ദുൻ അൽ അബിദിൻ അറിയിച്ചു. കഴിഞ്ഞ ദിവസം കാലാവധി കഴിഞ്ഞ എല്ലാ വിസക്കാര്‍ക്കും മെയ് 31 വരെ താല്‍ക്കാലിക പെര്‍മിറ്റ് അനുവദിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റിലായവരെ വിട്ടയച്ചത്. സന്ദർശക വിസയിൽ എത്തിയവർ ഉൾപ്പെടെ നിലവിൽ കുവൈത്തിലുള്ള വിസ കാലാവധി കഴിഞ്ഞ എല്ലാവർക്കും പ്രത്യേക അപേക്ഷ നൽകാതെ സ്വാഭാവികമായി ഈ ആനുകൂല്യം ലഭിക്കും. പുതിയ ഉത്തരവ് പ്രകാരം ഷെൽട്ടറുകളില്‍ താമസിക്കുന്ന 450 ഓളം വിസ നിയമലംഘകർ നിയമപരമായ താമസക്കാരായി മാറിയെന്നും അതിനാലാണ് അവരെ വിട്ടയിച്ചതെന്നും മേജർ ജനറൽ അബ്ദുൻ അൽ അബിദിൻ പറഞ്ഞു. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ പതിനായിരത്തോളം ആളുകള്‍ നിയമ ലംഘനത്തെ തുടര്‍ന്ന് 28 അഭയ കേന്ദ്രങ്ങളിലായി കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related News