കുവൈത്തിൽ ഇന്‍ഫ്ലുവന്‍സ വാക്സിനേഷന്‍ ക്യാമ്പയിന്‍ അടുത്ത മാസം

  • 16/09/2021

കുവൈത്ത് സിറ്റി: ഇന്‍ഫ്ലുവന്‍സ, ന്യൂമോകോക്കൽ വാക്സിനുകളുടെ വരവിനായി കാത്ത് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ഇന്‍ഫ്ലുവന്‍സ, ന്യൂമോകോക്കൽ വാക്സിനേഷന്‍ ക്യാമ്പയിന്‍ ഒക്ടോബറില്‍ ആരംഭിക്കാനുള്ള തയാറെടുപ്പുകളാണ് നടക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ ഈ വാക്സിനുകള്‍ എത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. 

ഇന്‍ഫ്ലുവന്‍സ, ന്യൂമോകോക്കൽ വാക്സിനുകള്‍ നല്‍കുന്നതിനായി നിലിവില്‍ കൊവിഡ് വാക്സിന്‍ നല്‍കുന്ന ചില സൈറ്റുകളും സെന്‍ററുകളും അനുവദിക്കുന്നത് മന്ത്രാലയം പരിഗണിക്കുന്നുണ്ട്. വലിയ തിരക്കും ആള്‍ക്കൂട്ടവും ഇല്ലതാതെ വാക്സിനേഷന്‍ ക്യാമ്പയിന്‍ പൂര്‍ത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വർഷം സംഭവിച്ചതുപോലെ പൗരന്മാരുടെയും താമസക്കാരുടെയും  ഇൻഫ്ലുവൻസ വാക്സിനേഷൻ കാമ്പെയ്‌ൻ വ്യാപകമായ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുവൈത്തിൽ ഏറ്റവും സാധാരണമായ സാംക്രമിക ശൈത്യകാല ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ,  ഇൻഫ്ലുവൻസ വൈറസ്, പ്രത്യേകിച്ച് ഇൻഫ്ലുവൻസ (എ (എച്ച് 1 എൻ 1+ എച്ച് 3 എൻ 2), ഇൻഫ്ലുവൻസ ബി എന്നിവക്ക്   കാരണം ന്യുമോകോക്കൽ ബാക്ടീരിയയാണ്.

Related News