തുർക്കിയിൽ അപ്പാർട്മെന്റുകൾ വാങ്ങുന്നതിൽ കുവൈത്തികൾ ഒന്നാം സ്ഥാനത്ത്

  • 16/09/2021

കുവൈത്ത് സിറ്റി: തുര്‍ക്കിയിലെ റിയല്‍ എസ്റ്റേറ്റ് മേഖല ഈ വര്‍ഷം സാക്ഷ്യം വഹിച്ചത് വലിയ കുതിപ്പിന്. ഓഗസ്റ്റ് വരെ പരിഗണിക്കുമ്പോള്‍ റിയൽ എസ്റ്റേറ്റ് വില 80 ശതമാനം വരെയാണ് വര്‍ധിച്ചത്. ഇസ്താംബൂളിലെ ചില പ്രദേശങ്ങളിൽ ഇത് 100 ശതമാനം വരെ എത്തി. 

തുര്‍ക്കിഷ് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യം മുതല്‍ ഓഗസ്റ്റ് അവസാനം വരെ 873 അപ്പാര്‍ട്ട്മെന്‍റുകളാണ് കുവൈത്തികള്‍ തുര്‍ക്കിയില്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 86 ശതമാനം വര്‍ധനയാണ് ഉള്ളത്.

വാങ്ങിയതും പരിപാലിക്കുന്നതുമായ വസ്തുക്കളുടെ എണ്ണത്തില്‍ ഗള്‍ഫില്‍ കുവൈത്തികളാണ് ഒന്നാം സ്ഥാനത്ത് ഉള്ളത്. ലോകത്ത് കുവൈത്തികള്‍ ഏഴാം സ്ഥാനത്താണ്. ഏകദേശം 4,631 അപ്പാര്‍ട്ട്മെന്‍റുകള്‍ വാങ്ങിയ ഇറാഖ് ആണ് ഒന്നാമത്.

Related News