കുവൈറ്റ് ഡിജിറ്റൽ യുഗത്തിലേക്ക് ; 'സഹല്‍' ആപ്പ് പുറത്തിറക്കി.

  • 16/09/2021

കുവൈത്ത് സിറ്റി: സര്‍ക്കാരിന്‍റെ എല്ലാ സേവനങ്ങളും ഒരു കൂടക്കീഴിലാക്കുന്ന സമഗ്ര ഓൺലൈൻ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച് കുവൈത്ത്. പേപ്പർ അധിഷ്ഠിത ഇടപാടുകൾ പൂര്‍ണമായി അവസാനിപ്പിച്ച് പുതിയ ഡിജിറ്റല്‍ യുഗത്തിലേക്കുള്ള കാല്‍വയ്പ്പാണ് പുതിയ ആപ്ലിക്കേഷന്‍.

ഈ സമ്പൂര്‍ണ്ണ മാറ്റം ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ കുവൈത്തിലെ യുവസമൂഹത്തിന്‍റെ ഒരു വലിയ പരിശ്രമം കൂടി ആവശ്യമാണെന്ന് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഹമദ് ജാബര്‍ അല്‍ അലി 'സഹല്‍' ആപ്പ് പുറത്തിറക്കുന്ന ചടങ്ങില്‍ പറഞ്ഞു. 

എല്ലാം ഡിജിറ്റലിലേക്ക് മാറുമ്പോള്‍ ധാരാളം നേട്ടങ്ങളും കുവൈത്തിനുണ്ടാകും. അവയിൽ ഏറ്റവും പ്രധാനം വർദ്ധിച്ച സാമ്പത്തിക വികസനവും വിവിധ മേഖലകളിലുടനീളമുള്ള നിയമന സാധ്യതയുമാണെന്ന് മന്ത്രി എടുത്തു പറഞ്ഞു. 13 സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ  121 സേവനങ്ങൾ ഇലക്ട്രോണിക്കലായി ഇതുവരെ നടപ്പിലാക്കി.

Related News