രണ്ട് പൗരന്മാരെ കുത്തിയ ഗൾഫ് പൗരൻ അറസ്റ്റില്‍.

  • 03/10/2021

കുവൈത്ത് സിറ്റി:  ഒരു കൊമേഴ്സല്‍ കോംപ്ലക്സില്‍ വച്ച് വഴക്കിനിടെ രണ്ട് പേരെ കുത്തിയ ഗള്‍ഫ് പൗരന്‍ അറസ്റ്റില്‍. മയക്കുമരുന്ന് ഉപയോഗിച്ച്  അബോധാവസ്ഥയിലായ മറ്റ് രണ്ട് പൗരന്മാരെയും പിടികൂടി. ഇവരെ ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.

അതേസമയം, മയക്കുമരുന്ന് കൈവശം വയ്ക്കുകയും സെക്യൂരിട്ടി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച  പൗരനെയും അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിനിടെ നീതിന്യായ മന്ത്രാലയത്തിന്‍റെ ഒരു ഐഡി, ഒരു സൈനിക ഐഡി ഒരു പട്രോൾ സൈറൺ തുടങ്ങിയവയുമായി ആൾമാറാട്ടം നടത്തിയ ആളെയും കൂടെ അറസ്റ്റ് ചെയ്തു.

Related News