പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഇല്ലെന്ന് കുവൈത്ത്

  • 04/10/2021

കുവൈത്ത് സിറ്റി: പാകിസ്ഥാനില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിരോധനം ഇല്ലെന്നും ഇരു രാജ്യങ്ങളിലെയും സിവില്‍ ഏവിയേഷന്‍ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കമില്ലെന്നും കുവൈത്ത്. കുവൈത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസ് കുറയ്ക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചിരുന്നു. എന്നാൽ ഇത് സാങ്കേതിക ആവശ്യകതകളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നതാണ് എന്നാണ് കുവൈത്തിന്‍റെ വിശദീകരണം. 

പാക്കിസ്ഥാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിൽ നിന്ന് ആവശ്യങ്ങളെ കുറിച്ച് അഭ്യര്‍ത്ഥനകള്‍ വന്നിരുന്നു.  സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ചാണ് അവ ഊന്നിപ്പറയുന്നത്. വ്യോമഗതാഗത വ്യവസായത്തിന്‍റെയും ഇരു രാജ്യങ്ങൾക്കുമിടയിലെ ദേശീയ കാരിയറുകളുടെയും നന്മയ്ക്കും താൽപ്പര്യത്തിനും സംയുക്ത സഹകരണത്തിന് ഇരു കക്ഷികളും സമ്മതിച്ചതായി സിവില്‍ ഏവിയേഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.

Related News