ലിക്വിഡിറ്റി പ്രതിസന്ധി; ജോലി അവസാനിച്ച പ്രവാസികളുടെ ആനുകൂല്യങ്ങൾ വൈകുന്നു.

  • 04/10/2021

കുവൈത്ത് സിറ്റി: ജോലി അവസാനിച്ച പ്രവാസികളുടെ ഇൻഡെമിനിറ്റി ആനുകൂല്യങ്ങൾ വൈകുന്നു. കുവൈത്തിന് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ സാധിക്കാത്തതാണ് ആനുകൂല്യങ്ങള്‍  വൈകാന്‍ കാരണം. ഈ പ്രതിസന്ധി പരഹിരിക്കുന്നതിന് ബോണസ് ബജറ്റ് ധനമന്ത്രാലയം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് വിതരണം ചെയ്യണമെന്ന് സിവില്‍ സര്‍വീസ് ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്. 

സര്‍ക്കാര്‍ മേഖലയില്‍ നിന്ന് രാജിവെച്ചവരും പിരിച്ച് വിട്ടവരും ഉള്‍പ്പെടെ ഈ പ്രതിസന്ധി നേരിടുന്നുണ്ട്. ധനമന്ത്രാലയത്തില്‍ നിന്ന് ആവശ്യമായ പണ ലഭ്യത ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് നല്‍കേണ്ട ആനുകൂല്യങ്ങള്‍ മാസങ്ങളായി മുടങ്ങി കിടക്കുകയാണ്.

Related News