10 തൊഴില്‍ മേഖലകളില്‍ നിന്ന് പ്രവാസികളെ പൂർണമായും ഒഴിവാക്കും; 100 ശതമാനം സ്വദേശിവത്കരണം നടത്താന്‍ തീരുമാനം.

  • 04/10/2021

കുവൈത്ത് സിറ്റി: 10 തൊഴില്‍ മേഖലകളില്‍ കൂടെ ഈ വര്‍ഷം പൂര്‍ണമായി സ്വദേശിവത്കരണം നടത്താന്‍ തീരുമാനിച്ചതായി വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഐടി, മറൈന്‍, സാഹിത്യം, മീഡിയ, ആര്‍ട്ട്സ്, പബ്ലിക്ക് റിലേഷന്‍സ് തുടങ്ങി എല്ലാ മന്ത്രാലയങ്ങളിലെയും സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് അഡ്മിന്സ്ട്രേറ്റീവ് സപ്പോര്‍ട്ടിലും സര്‍ക്കാര്‍ ഏജന്‍സികളിലും സ്വകാര്യവത്കരണം പൂര്‍ണമാക്കാനാണ് തീരുമാനം.  

സര്‍ക്കാര്‍ ജോലികളില്‍ പ്രവാസികള്‍ക്ക് പകരം കുവൈത്തികളെ കൊണ്ട് വരാനുള്ള തീരുമാനം ഈ വര്‍ഷം നടപ്പാക്കുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ഏജന്‍സികളില്‍ ജോലി ചെയ്യുന്നവര്‍ക്കിടയില്‍ കുവൈത്തികള്‍ അല്ലാത്തവരുടെ എണ്ണം കുറയ്ക്കാനും ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും സര്‍ക്കാര്‍ പദ്ധതി വികസിപ്പിച്ചിരുന്നു.

അഞ്ച് വര്‍ഷം നീണ്ട ആ പദ്ധതിയുടെ അവസാന വര്‍ഷമാണ് 2021. തീരുമാനം നീട്ടിവയ്ക്കണമെന്ന സര്‍ക്കാര്‍ ഏജന്‍സികളുടെ അഭ്യര്‍ത്ഥന നേരത്തെ തള്ളിയിരുന്നു. തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ നാല് വര്‍ഷത്തെ പ്രവര്‍ത്തനത്തെ വിശകലനം ചെയ്തപ്പോള്‍ മൂന്ന് നിരീക്ഷണങ്ങളാണ് ഉയര്‍ന്നു വന്നത്. 

Related News