വിദേശ വിനോദസഞ്ചാരികള്‍ക്ക്​ ഒക്​ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന്​ കേന്ദ്രം

  • 07/10/2021


വിദേശ വിനോദ സഞ്ചാരികള്‍ക്ക്​ ഒക്​ടോബര്‍ 15 മുതല്‍ വിസ അനുവദിക്കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. ചാര്‍​േട്ടഡ്​ വിമാനങ്ങളില്‍ ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കാവും വിസ അനുവദിക്കുക. നവംബര്‍ 15 മുതല്‍ സാധാരണവിമാനങ്ങളില്‍ എത്തുന്നവര്‍ക്കും വിസ അനുവദിക്കും.

ഇന്ത്യയിലെത്തുന്ന വിനോദസഞ്ചാരികള്‍ രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിനെ തുടര്‍ന്ന്​ കഴിഞ്ഞ വര്‍ഷം മാര്‍ച്ച്‌​ മുതലാണ്​ വിസ അനുവദിക്കുന്നത്​ നിര്‍ത്തിവെച്ചത്​. ലോക്​ഡൗണിനെ തുടര്‍ന്ന്​ വിമാന സര്‍വീസും നിര്‍ത്തിയിരുന്നു.

പിന്നീട്​ ലോക്​ഡൗണ്‍ അവസാനിച്ചപ്പോള്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ ആരംഭിച്ചുവെങ്കിലും അന്താരാഷ്​ട്ര സര്‍വീസുകള്‍ തുടങ്ങിയിരുന്നില്ല.വന്ദേ ഭാരത്​ മിഷന്‍റെ ഭാഗമായി വിവിധ രാജ്യങ്ങളുമായുണ്ടാക്കിയ എയര്‍ ബബിള്‍ കരാര്‍ പ്രകാരമുള്ള വിമാനസര്‍വീസുകളാണ്​ രാജ്യത്ത്​ നടത്തിയിരുന്നത്​.

Related News