ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

  • 11/10/2021



ആഡംബര കപ്പലിലെ മയക്കുമരുന്ന് പാർട്ടികേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. മുംബൈയിലെ എൻഡിപിഎസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. അതെ സമയം കേസുമായി ബന്ധപ്പെട്ട് ഒരു നൈജീരിയൻ പൗരൻ കൂടി അറസ്റ്റിലായി. നിലവിൽ ഇരുപത് പേരെയാണ് ലഹരി പാർട്ടികേസിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തത്. ഗോറെഗാവിൽ നിന്നാണ് ഇയാൾ അറസ്റ്റിലായത്. 

കഴിഞ ദിവസം ചോദ്യം ചെയ്ത നിർമ്മാതാവ് ഇംതിയാസ് ഖത്രിയോട് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ശനിയാഴ്ച ഇയാളുടെ വീട്ടിലും ഓഫീസിലും എൻസിബി റെയ്ഡ് നടത്തിയിരുന്നു. എട്ട് മണിക്കൂറാണ് ഇംതിയാസ് ഖത്രിയെ എൻസിബി ചോദ്യം ചെയ്തത്. ഇതിന് പിന്നാലെ ആര്യന്റെ ഡ്രൈവറെയും എൻസിബി ചോദ്യംചെയ്തിരുന്നു.

കേസില്‍ ആര്യന്‍ ഖാന്റെ പിതാവ് ഷാറുഖ് ഖാന്റെ ഡ്രൈവറെയും എന്‍സിബി ചോദ്യം ചെയ്തു. എന്‍സിബി ഓഫിസില്‍ വിളിച്ചുവരുത്തിയാണ് ഡ്രൈവര്‍ രാജേഷ് മിശ്രയുടെ മൊഴി രേഖപ്പെടുത്തിയത്. ലഹരി പാര്‍ട്ടി നടന്ന ആഡംബര കപ്പലിലേക്ക് ആര്യനെയും സുഹൃത്തുക്കളെയും എത്തിച്ചത് ഡ്രൈവര്‍ ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്തത്. നിലവില്‍ ആര്യനടക്കമുള്ള പ്രതികള്‍ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Related News