ജമ്മുകശ്​മീരിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും: മുന്നറിയിപ്പ്​ നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

  • 23/10/2021


ശ്രീനഗർ: ജമ്മുകശ്​മീരിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും. വെള്ളിയാഴ്ച രാത്രി മുതലാണ്​ കശ്​മീരിൽ മഴ തുടങ്ങിയത്​. ഉയർന്ന മേഖലകളിൽ മഞ്ഞുവീഴ്ചയുമുണ്ട്​. വരും ദിവസങ്ങളിലും കശ്​മീരിൽ മഴ തുടരുമെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്​ നൽകി​.

മധ്യ-തെക്കൻ കശ്​മീരിലാണ് ഇടത്തരം​ മഴയാണ്​ ലഭിച്ചത്​. ശ്രീനഗറിലും മറ്റ്​ പ്രദേശങ്ങളിലും കനത്ത മഴയും ലഭിച്ചു. ഗുൽമാർഗ്​, സോനാമാർഗ്​, പഹൽഗാം, ഷോപിയാൻ തുടങ്ങിയ സ്ഥലങ്ങളിൽ മഞ്ഞുവീഴ്ചയുണ്ടായി. ഷോപിയാനിൽ സീസണിലെ ആദ്യത്തെ മഞ്ഞുവീഴ്ചയും ഉണ്ടായി.

ശനിയാഴ്ചയും ജമ്മുകശ്​മീരിൽ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്ന്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഹിമാലൻ മേഖലയിലാകെ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്​തമാക്കി. കനത്ത മഴയെ തുടർന്ന്​ ജമ്മുകശ്​മീരിലെ നദികളിലെ ജലനിരപ്പ്​ ഉയർന്നു. 

നിരവധി ഹൈവേകളുംഅടച്ചിട്ടുണ്ട്​. ലഡാക്​-ശ്രീനഗർ ഹൈവേയും കനത്ത മഞ്ഞുവീഴ്ചമൂലം അടച്ചിട്ടു​. മണ്ണിടിച്ചിൽ മൂലം ജമ്മു-ശ്രീനഗർ പാതയും അടച്ചു. പലയിടത്തും വൈദ്യുതിയും മുടങ്ങിയിട്ടുണ്ട്​.

Related News