ഫൈസാബാദ് റെയിൽവേ സ്റ്റേഷൻ ഇനി മുതൽ അയോധ്യയെന്ന് അറിയപ്പെടും

  • 23/10/2021


ലഖ്നൗ: ഉത്തർപ്രദേശിലെ ഫൈസാബാദ് റെയിൽവേ സ്റ്റേഷന്റെ പേരും മാറ്റി. ഇനി മുതൽ അയോധ്യ എന്നാവും റെയിൽവേ സ്റ്റേഷൻ അറിയപ്പെടുക. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഫൈസാബാദ് ജില്ലയുടെ പേര് അയോധ്യ എന്ന് പുനർനാമകരണം ചെയ്തത്. 2018ൽ ദീപാവലി ഉത്സവ വേളയിലാണ് ജില്ലയുടെ പേര് മാറ്റിയത്. അന്ന് അലഹബാദ് ജില്ലയുടെ പേര് പ്രയാഗ് രാജ് എന്ന് മാറ്റിയിരുന്നു. നൂറ്റാണ്ടിന്റെ പഴക്കമുള്ള മുഗൽസരായ് റെയിൽവേ സ്റ്റേഷന് അന്ന് ആർ.എസ്.എസ് ആചാര്യൻ ദീൻ ദയാൽ ഉപാധ്യായ്യുടെ പേരും നൽകി.

യുപിയിലും കേന്ദ്രത്തിലും ബി.ജെ.പി അധികാരത്തിൽ വന്നതോടെ നിരവധി ജില്ലകളുടെ പേര് മാറ്റണമെന്ന് ചില സംഘപരിവാർ സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. അസംഗഡിനെ ആര്യംഗഡ്, അലീഗഡിനെ ഹരിഗഡ്, ആഗ്രയെ ആഗ്രവൻ എന്നിങ്ങനെ പുനർനാമകരണം ചെയ്യണമെന്നാണ് ആവശ്യം.

Related News