ഇനിയും കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെട്ട് ലോകാരോഗ്യ സംഘടന: കൊവാക്സീന്റെ ആഗോള അംഗീകാരം ഇനിയും നീളും

  • 27/10/2021


ന്യൂ ഡെൽഹി : കൊവാക്സീന്റെ ആഗോള അംഗീകാരം ഇനിയും നീളും. ലോകാരോഗ്യ സംഘടനയുടെ ഇന്നലെ ചേർന്ന സാങ്കേതിക ഉപദേശക സമിതി യോഗത്തിൽ കൊവാക്സീന് അംഗീകാരം ലഭിക്കുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഭാരത് ബയോടെക്കിനോട് കൂടുതൽ രേഖകളും തെളിവുകളും ആവശ്യപ്പെടാനാണ് യോഗം തീരുമാനിച്ചത്. നവംബർ മൂന്നിനാണ് സമിതിയുടെ അടുത്ത യോഗം.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സീൻ ആണ് കൊവാക്സീൻ. കൊവാക്സീന്റെ ജൂലൈ മുതൽ ഉള്ള വിവരങ്ങൾ ആണ് ലോകാരോഗ്യ സംഘടന പരിശോധിക്കുന്നത് കൂടുതൽ വിവരങ്ങൾ നിർമാതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നു ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിരുന്നു . 

പല രാജ്യങ്ങളും കൊവാക്സീൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ തീരുമാനം നിർണായകമാണ് അതേസമയം വിധാതാ പഠനം നടത്താതെ, വ്യകതമായി വിവരങ്ങൾ പരിശോധിക്കാതെ വാക്സീൻ സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ലെന്ന് നിലപാടിലാണ് ലോകാരോഗ്യ സംഘടന. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് ആണ് കോവാക്സീൻ നിർമ്മിക്കുന്നത്. 

Related News