പ്രവാസികൾക്ക് തിരിച്ചടി: അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്നവർക്കുള്ള ഇളവ്​ ഒഴിവാക്കി കേന്ദ്ര സർക്കാർ

  • 29/10/2021




ന്യൂ ഡെൽഹി: വിദേശ രാജ്യങ്ങളിൽ നിന്ന്​ അടിയന്തര ആവശ്യങ്ങൾക്ക് ഇന്ത്യയിലെത്തുന്നവർക്ക് ഏർപെടുത്തിയിരുന്ന ഇളവ്​ കേന്ദ്ര സർക്കാർ ഒഴിവാക്കി. എയർ സുവിധയിൽ ഏർപെടുത്തിയിരുന്ന പ്രത്യേക ഓപ്​ഷനാണ്​ വെബ്​സൈറ്റിൽ നിന്ന്​​ ഒഴിവാക്കിയത്​.

ഇതോടെ, മരണം പോലുള്ള കാര്യങ്ങൾക്ക്​ അടിയന്തിരമായി വിദേശത്തുനിന്ന്​ നാട്ടിലേയ്ക്ക്​ വരുന്നവർ 72 മണിക്കൂറിനുള്ളിൽ കൊറോണ പരിശോധന നടത്തി എയർ സുവിധയിൽ അപ്​ലോഡ്​ ചെയ്യേണ്ടി വരും. ഒക്​ടോബർ 20 മുതൽ നിലവിൽ വന്ന പുതിയ നോട്ടിഫിക്കേഷനിലാണ്​ ഇക്കാര്യം വ്യക്​തമാക്കിയിരിക്കുന്നത്​.

വിദേശത്ത്​ നിന്ന്​ നാട്ടിലെത്തുന്നവർ യാത്രക്ക്​ മുൻപ്​ എയർ സുവിധയിൽ രജിസ്​റ്റർ ചെയ്യണമെന്നാണ് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തി​നൻ്റെ​ നിബന്ധന. വ്യക്​തി വിവരങ്ങൾക്ക്​ പുറമെ 72 മണിക്കൂറിനുള്ളിലെടുത്ത കൊറോണ​ പരിശോധന ഫലവും അപ്​ലോഡ്​ ചെയ്യണം. എന്നാൽ, അടിയന്തിര ആവശ്യങ്ങൾക്ക്​ പോകുന്നവർക്ക്​ എയർ സുവിധയിൽ രജിസ്​റ്റർ ചെയ്യേണ്ടിയിരുന്നില്ല.

പകരം, എയർസുവിധയുടെ സൈറ്റിൽ എക്​സംപ്​ഷൻ എന്ന ഭാഗത്ത്​ മരണ സർട്ടിഫിക്കറ്റ്​ ഉൾപെടെയുള്ളവ അപ്​ലോഡ്​ ചെയ്​താൽ മതിയായിരുന്നു. ഇതാണ്​​ ഒഴിവാക്കിയിരിക്കുന്നത്​. വെബ്​ സൈറ്റിൽ സംശയ നിവാരണ ​സെക്ഷനിലെ ചോദ്യത്തിന്​ മറുപടിയായി 'എയർ സുവിധയിലെ എക്​സംപ്​ഷൻ ഫോം നിർത്താലാക്കി' എന്നാണ്​ നൽകിയിരിക്കുന്നത്​. ഇതോടെ, പെട്ടന്നുള്ള ആവശ്യങ്ങൾക്കായി നാട്ടിൽ എത്തേണ്ടവർക്ക്​ കൊറോണ​ പരിശോധന നടത്തി ഫലം ലഭിക്കാനായി കാത്തിരിക്കേണ്ട അവസ്​ഥയാണ്​.

പല രാജ്യങ്ങളിലും പത്ത്​ മണിക്കൂറിലേറെ വേണം ഫലം ലഭിക്കാൻ. 24 മണിക്കൂർ വരെയാണ്​ ആശുപത്രി അധികൃതർ പറയുന്ന സമയം. നാട്ടിലെ വിമാനത്താവളങ്ങളിൽ വേറെ പരിശോധന നടത്തുമ്പോഴും വിദേശത്തുനിന്ന്​ പരിശോധന നടത്തണമെന്ന കടുംപിടിത്തം സർക്കാർ തുടരുകയാണ്​.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News