കോവിഡ് കാലത്ത് എടുത്ത വിമാന ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ

  • 29/10/2021

അബുദാബി: കോവിഡ് കാലത്ത് റദ്ദാക്കിയ എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്രക്കാർക്ക് പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബർ 31-ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം യാത്രക്കാർ അടക്കേണ്ടതായി വരും.

കാലാവധി കഴിഞ്ഞാൽ ഈ ടിക്കറ്റുകളുപയോഗിച്ച് പിന്നീട് യാത്ര ചെയ്യാനാവില്ല. ട്രാവൽ വൗച്ചർ ലഭിച്ചവർക്ക് അവരാവശ്യപ്പെടുന്നപക്ഷം എയർലൈനുകളെ സമീപിച്ചാൽ കാലാവധി നീട്ടി നൽകിയേക്കുമെന്ന് അധികൃതർ അറിയിച്ചു.

സമയപരിധിക്കിടെ യാത്ര ചെയ്യാൻ സാധിക്കാത്തവർ കസ്റ്റമർ സപ്പോർട്ടുമായി ബന്ധപ്പെടുകയാണെങ്കിൽ കാലാവധി നീട്ടി നൽകുന്നുണ്ടെന്ന് എയർലൈൻ അധികൃതർ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ കാൻസലേഷൻ നിരക്ക് ഈടാക്കി ബാക്കി തുക തിരിച്ചു നൽകും.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News