വാക്സിൻ എടുത്തവർക്കും ഡെൽറ്റ; വീട്ടിലെ മറ്റ് അം​ഗങ്ങളിലേക്കും വൈറസ് പകരും

  • 29/10/2021


ന്യൂ ഡെൽഹി: കൊറോണയുടെ ഡെൽറ്റ വകഭേദം വാക്‌സിനെടുത്ത ആളുകളിൽ നിന്ന് വീട്ടിലെ മറ്റ് അംഗങ്ങളിലേക്ക് എളുപ്പത്തിൽ പടരുമെന്ന് പുതിയ പഠനം. വാക്‌സിൻ എടുത്തവരിലും എങ്ങനെയാണ് ഡെൽറ്റ വേരിയന്റ് പടരുന്നതെന്ന് വിശദീകരിക്കുന്നതാണ് പഠനം.

വാക്‌സിൻ എടുത്തവരിൽ അണുബാധ വളരെപ്പെട്ടെന്ന് ഇല്ലാതാകുമെങ്കിലും വൈറൽ ലോഡ് വാക്‌സിൻ എടുക്കാത്തവർക്ക് സമാനമായി തുടരുമെന്നാണ് ഗവേഷകർ പറയുന്നത്. രോഗം ബാധിച്ച ആളുകളിൽ നിരന്തരം നടത്തിയ പഠനത്തിന്റെ ഫലമായാണ് വാക്‌സിൻ എടുത്തവരിൽ നിന്ന് വീടുകളിൽ ഉള്ളവരിലേക്ക് രോഗബാധ പകരുമെന്ന് കണ്ടെത്തിയതെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഡോ. അനിക സിങ്കനായഗം പറഞ്ഞു. വാക്‌സിൻ എടുത്തവരിലേക്കും ഇത്തരത്തിൽ വൈറസ് പകരുമെന്നാണ് കണ്ടെത്തൽ.
 
അതേസമയം വാക്‌സിനെടുത്തവർക്ക് വൈറസ് ബാധ ഉണ്ടാകാൻ സാധ്യത കുറവാണെന്നും പഠനത്തിൽ പറയുന്നു. കൊറോണ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം വാക്‌സിനേഷൻ തന്നെയാണെന്നും വൈറസ് ബാധമൂലം ഗുരുതര രോഗാവസ്ഥ ഉണ്ടാകുന്നത് തടയാൻ ബൂസ്റ്റർ ഷോട്ട്‌സ് എടുക്കണമെന്ന് ഗവേഷകർ പറയുന്നു. ഇംപീരിയൽ കോളജ് ലണ്ടനിലെ ഗവേഷകരാണ് പഠനം നടത്തിയത്.

Related News