കഴിഞ്ഞ ഏതാനും ദിവസങ്ങളായി രാജ്യം മുഴുവന്‍ കേട്ട ശബ്ദത്തിനുടമ. കൊറോണ പടര്‍ന്നു പിടിയ്ക്കുന്നതിനിടയില്‍ ഫോണ്‍ വിളിച്ചാല്‍ ആദ്യം കേള്‍ക്കുന്നത് ശ്രീപ്രിയയുടെ ശബ്ദം ആണ്. അതും ചുമയുടെ രൂപത്തില്‍. കൊവിഡ് 19 ഭീതിയ്ക്കിടിയില്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പിലൂടെ ആശ്വാസവും കരുതലും നല്‍കുകയായിരുന്നു ശ്രീപ്രിയ.
പനി, ചുമ, ശ്വാസ തടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി അടുത്ത സമ്പര്‍ക്കം ഒഴിവാക്കുക, ഒരു മീറ്റര്‍ അകലം പാലിക്കുക എന്നു തുടങ്ങി 38 സെക്കന്റാണ് മുന്നറിയിപ്പ് സന്ദേശം. പ്രീ കോള്‍ ആയും കോളര്‍ ട്യൂണ്‍ കൊറോണ വൈറസിനെതിരെ പുലര്‍ത്തേണ്ട നിര്‍ദേശങ്ങളാണ് സന്ദേശത്തിലൂടെ തരുന്നത്.
എറണാകുളം ഗാന്ധി നഗറിലെ ടെലികോം സ്‌റ്റോര്‍ ഡിപ്പോ ജൂനിയര്‍ അക്കൗണ്ട്‌സ് ഓഫീസറാണ് ശ്രീപ്രിയ. ബിഎസ്എന്‍എല്ലിന്റെ മലയാളം അനൗണ്‍സ്‌മെന്റുകളിലൂടെ ശ്രദ്ധേയയാണ് ശ്രീപ്രിയ. രാജ്യത്ത് ചരിത്രത്തില്‍ ആദ്യമായിട്ടാകും വാര്‍ത്താ വിനിമയ സംബന്ധിയല്ലാത്ത ഒരു വിഷയത്തില്‍ ഇത്രയധികം പ്രചാരണം നടക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ടെലികോം ഓപ്പറേറ്റര്‍മാരായ ജിയോ, എയര്‍ടെല്‍, ബിഎസ്എന്‍എല്‍ തുടങ്ങിയവരെല്ലാം സര്‍ക്കാരിന്റെ കൊറോണ മുന്നറിയിപ്പ് കോളര്‍ ട്യൂണ്‍ പ്രവര്‍ത്തനക്ഷമമാക്കിയിരുന്നു. ചുമയില്‍ തുടങ്ങി കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടുന്നതിനെ കുറിച്ചാണ് സന്ദേശം. തുടര്‍ന്ന്, കൊറോണ വൈറസില്‍ നിന്ന് സുരക്ഷിതമായി തുടരാന്‍ ആളുകള്‍ക്ക് ചെയ്യാവുന്ന ചില സുരക്ഷാ നടപടികളെകുറിച്ചും സന്ദേശങ്ങളും പരാമര്‍ശിക്കുന്നു. കൂടാതെ, കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം സന്ദര്‍ശിക്കാന്‍ ആളുകളോട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?