പുതുശ്ശേരി രാമചന്ദ്രന്റെ വിയോഗം സാംസ്‌കാരിക ലോകത്തിന് കനത്ത നഷ്ടം : കല കുവൈറ്റ്

  • 15/03/2020

മലയാളഭാഷക്കും, ഇടതു സാംസ്കാരിക പ്രസ്ഥാനങ്ങൾക്കും സാഹിത്യ ലോകത്തിനും കനത്ത നഷ്ടമാണ് പുതുശ്ശേരി രാമചന്ദ്രന്റെ നിര്യാണത്തിലൂടെ ഉണ്ടായതെന്ന് കേരള ആർട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ്. കവി,പരിഭാഷകൻ, ചരിത്രകാരൻ, അധ്യാപകൻ, ഭാഷാ പണ്ഡിതൻ എന്നി നിലകളിൽ ശോഭിച്ച വ്യക്തിത്വമായിരുന്നു പുതുശ്ശേരി രാമചന്ദ്രൻ.ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കൊപ്പം സഞ്ചരിക്കുകയും, ജീവിതാവസാനം വരെ തന്റെ നിലപാടിൽ അടിയുറച്ചു നിൽക്കുകയും ചെയ്‌ത രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് പുതുശ്ശേരി രാമചന്ദ്രൻ എന്ന് കല കുവൈറ്റ് പ്രസിഡണ്ട് ജ്യോതിഷ് ചെറിയാൻ ജനറൽ സെക്രട്ടറി സി.കെ.നൗഷാദ് എന്നിവർ അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.

Related News