റഷ്യൻ-ഉക്രേനിയൻ പ്രതിസന്ധി; അടിയന്തര പാര്‍ലിമെന്റ് സമ്മേളനം വിളിക്കുവാന്‍ അഭ്യർത്ഥിച്ച് സർക്കാർ

  • 06/03/2022

കുവൈത്ത് സിറ്റി : റഷ്യൻ-ഉക്രേനിയൻ സംഘര്‍ഷത്തിന്‍റെ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലിമെന്റ് അടിയന്തര സമ്മേളനം വിളിക്കുവാന്‍ സർക്കാർ അഭ്യർത്ഥിച്ചു. ആഗോള സാഹചര്യങ്ങളും ഇരു രാജ്യങ്ങളും തമിലുള്ള സൈനിക ഏറ്റുമുട്ടലിന്റെ പ്രത്യാഘാതങ്ങളും രാഷ്ട്രീയ, സുരക്ഷ, സാമ്പത്തിക, വാണിജ്യ, പരിസ്ഥിതി സാഹചര്യങ്ങളും സെഷനില്‍ ചര്‍ച്ച ചെയ്യുമെന്ന് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഭരണഘടനയുടെ  ആർട്ടിക്കിൾ 72, 69 അനുച്ഛേദപ്രകാരമാണ് സര്‍ക്കാര്‍ പാര്‍ലിമെന്റ് ചേരുവാന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരിക്കുന്നത്. അടിയന്തര സമ്മേളനത്തിലെ സെഷനുകള്‍  പൂര്‍ണ്ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യുവാനും സര്‍ക്കാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Related News