കുവൈത്ത് റോഡുകളില്‍ വന്‍ ഗതാഗത കുരുക്ക്

  • 06/03/2022

കുവൈത്ത് സിറ്റി : രാജ്യത്തെ റോഡുകളില്‍ ഇന്ന് വന്‍ ഗതാഗത കുരുക്ക്. കോവിഡിന് ശേഷം ആദ്യമായാണ് റോഡില്‍ ഇത്ര തിരക്ക് വര്‍ദ്ധിച്ചത്. സ്‌കൂളുകള്‍ ഇന്ന് മുതല്‍ ആരംഭിച്ചതും ഒമ്പത് ദിവസത്തെ നീണ്ട അവധിക്ക് ശേഷം സ്വകാര്യ- സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നതുമാണ് റോഡുകളിൽ വൻ തിരക്കാണ് അനുഭവപ്പെടാന്‍ കാരണം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ ക്ലാസുകളായിരുന്നു. പ്രതിദിന കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് മന്ത്രിസഭയാണ് പൂര്‍ണ്ണ തോതില്‍ വിദ്യാലയങ്ങള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയത്. രാജ്യത്തെ മിക്ക  സ്‌കൂളുകളിലെ  സമീപത്തെ പ്രദേശങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്.

വാഹനങ്ങളുടെ സഞ്ചാരം സുഗമമാക്കുന്നതിനും ട്രാഫിക് ബ്ലോക്കുകളെ നിയന്ത്രിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന്‍റെ നേതൃത്വത്തില്‍ പ്രധാന തെരുവുകളിലും സ്കൂളുകളിലും ട്രാഫിക് പട്രോളിംഗ് ഏര്‍പ്പെടുത്തിയിരുന്നു.വര്‍ധിച്ചു വരുന്ന വാഹന ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നേരത്തെ നിരവധി പരിഷ്കാരങ്ങളാണ് ഗതാഗത വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കിയത്.  

Related News