തൊഴിലാളികളുടെ നഷ്ടപരിഹാരം; പരിശോധിക്കാൻ കുവൈറ്റ് മാൻപവർ അതോറിറ്റി

  • 06/03/2022

കുവൈത്ത് സിറ്റി: ജോലിക്കിടയിൽ തൊഴിലാളികൾക്ക് സംഭവിക്കുന്ന പരിക്കുകൾക്കും അപകടങ്ങൾക്കും ഇൻഷുറൻസ് നൽകുന്നതിനും അവർക്ക് നഷ്ടപരിഹാരം നൽകുന്നതിനുമുള്ള ചട്ടങ്ങൾ പാലിക്കാത്ത കമ്പനികളുടെ ഫയലുകളുടെ പട്ടിക തയ്യാറാക്കാൻ മാൻപവർ അതോറിറ്റിയിലെ  തൊഴിൽ സുരക്ഷാ കേന്ദ്രം തീരുമാനിച്ചു. ഓരോ മൂന്ന് മാസത്തിലും കമ്പനികൾ അവരുടെ ഫയലുകൾ പുതുക്കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്.  

തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനും പണം നൽകുന്നതിനും പരിക്ക് പറ്റിയാൽ അയാൾക്ക് ആവശ്യമായ ചികിത്സ നൽകുന്നതിലും  ഇൻഷുറൻസ്  കമ്പനികൾ എത്രത്തോളം പ്രതിജ്ഞാബദ്ധരാണ് എന്ന് പരിശോധിക്കുന്നതിനാണ് തൊഴിൽ സുരക്ഷാ കേന്ദ്രം കണക്കുകൾ പരിശോധിക്കുന്നത്. അതേസമയം, തൊഴിലാളികളുടെ സാമ്പത്തിക അവകാശങ്ങൾ സംരക്ഷിക്കാൻ സാലറി സർട്ടിഫിക്കേറ്റ് സംവിധാനം ഉടൻ പ്രഖ്യാപിക്കുമെന്നും അതോറിറ്റി അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News