കുവൈത്തി കുടുംബത്തിന്റെ കൊലപാതകം; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്; പ്രതിയെ തെളിവെടുപ്പിനെത്തിച്ചു, വീഡിയോ കാണാം

  • 07/03/2022

കുവൈത്ത് സിറ്റി: രാജ്യത്തെയാകെ ഞെട്ടിച്ച അർദിയയിലെ ക്രൂരകൊലപാതകത്തിന്റെ ചുരുളുകൾ അഴിച്ച് അന്വേഷണ സംഘം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുവൈത്തി പൗരനെയും ഭാര്യയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വദേശികളായ  അഹമ്മദ് (80) ഭാര്യ ഖാലിദ (50) മകൾ അസ്മ (18) എന്നിവരാണ് കൊലപാതകത്തിന് ഇരയായത്. കേസിൽ ഇന്ത്യക്കാരനായ പ്രവാസിയാണ് അറസ്റ്റിലായത്. ഇയാൾ ഇതേ വീട്ടിലെ ​ഗാർഹിക തൊഴിലാളിയുടെ ഭർത്താവാണ്. സംഭവം പുറത്ത് വന്ന് 24 മണിക്കൂറിനുള്ളിൽ പ്രതിയെ പിടികൂടാൻ അന്വേഷണം സംഘത്തിന് കഴിഞ്ഞു. ഫർവാനിയ ഗവർണറേറ്റിലെ റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ആക്ടിംഗ് ഡയറക്ടർ കേണൽ ഖലാഫ് അൽ എൻസി പ്രത്യേക അന്വേഷണ സംഘത്തെ നിയോ​ഗിച്ചിരുന്നു.

വീടിനുള്ളിൽ മോഷണം നടന്നതിന്റെയും അതിക്രം നടത്തിയതിന്റെയും സൂചനകൾ ആദ്യ പരിശോധനയിൽ തന്നെ ലഭിച്ചിരുന്നു. സമീപ വീടുകളിലെ അടക്കം സുരക്ഷാ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങളും അധികൃതർ ശേഖരിച്ചു. ഇതിൽ ഫെബ്രുവരി 25ന് രാവിലെ നാല് മണിക്ക് ഒരാൾ വീട്ടിലേക്ക് കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതേ ആൾ അതേ ദിവസം രാത്രി ഒമ്പതിന് മുടന്തി വീടിന് പുറത്തേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചു. ഇതോടെ കൊലപാതകം നടത്തിയ പ്രതി ഇയാൾ തന്നെയാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി.

വീടിനുള്ളിലേക്ക് പോയപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങളായിരുന്നില്ല തിരികെയിറങ്ങിയപ്പോഴുണ്ടായിരുന്നത്. തുടർന്ന് വീട്ടിലെ ​ഗാർഹിക തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. ഇതിൽ ഒരാളെ ചോദ്യം ചെയ്പ്പോഴാണ് ദൃശ്യത്തിലുള്ള വ്യക്തി തന്റെ ഭർത്താവാണെന്ന് കുറ്റസമ്മതം നടത്തിയത്. സുലൈബിയ പ്രദേശത്ത് ഒരു ഇലക്ട്രിസിറ്റി കമ്പനിയിൽ ആണ് ഇയാൾ ജോലി ചെയ്തിരുന്നത്. തുടർന്നുള്ള പരിശോധനയിൽ ഇവരുടെ വീട്ടിൽ നിന്ന് സ്വർണം വിറ്റതിന്റെ രേഖകളും 300 കുവൈത്തി ദിനാറും കണ്ടെടുത്തു. ഭാര്യ നൽകിയ കൃത്രിമ താക്കോൽ ഉപയോ​ഗിച്ചാണ് വീട്ടിനുള്ളിൽ കയറിയതെന്നും ഒരാഴ്ചയോളം ആസൂത്രണം നടത്തിയാണ് കൊലപാതകം നടത്തിയതെന്നും പ്രതി പറഞ്ഞു.

പ്രതിയുടെ പക്കൽനിന്നും 1,600 ദിനാർ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ വിറ്റതിന്റെ ഇൻവോയ്‌സുകൾ കണ്ടെടുത്തതായും ഇയാളുടെ പക്കൽ നിന്ന് 300 ദിനാർ കണ്ടെത്തിയതായും സ്രോതസ്സ് വിശദീകരിച്ചു. ഭാര്യ ജോലി ചെയ്തിരുന്നതു മുതൽ തന്റെ കൈവശമുണ്ടായിരുന്ന കൃത്രിമ താക്കോൽ ഉപയോഗിച്ചാണ് താൻ വീട്ടിൽ കയറിയതെന്നും  കൊലയാളി അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചതായി ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു. കുറ്റകൃത്യം ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് പ്രതി തന്റെ കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും ഫെബ്രുവരി 25 ന് എല്ലാ  ഉപകരണങ്ങളും തയ്യാറാക്കി വീട്ടിലേക്ക് പോകുകയും കൃത്യം നടത്തിയശേഷം  വസ്ത്രങ്ങൾ മാരുകയും ചെയ്തു.

പ്രതി ആദ്യം  കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം വീടിന്റെ ഹാളിൽ ഉറങ്ങുകയായിരുന്ന അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കഴുത്തറുക്കുകയായിരുന്നെന്ന്  പ്രതി സമ്മതിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു. വീട്ടിൽ അസാധാരണമായ ചലനം കേട്ട് ഭർത്താവ് കിടപ്പുമുറിയിൽ നിന്ന് ഇറങ്ങി വന്നപ്പോൾ പ്രതിയെ കാണുകയും തുടർന്ന് വീടിന്റെ ഹാളിൽവച്ച്  അവർ തമ്മിൽ ഏറ്റുമുട്ടലും ഉണ്ടായി, തുടർന്ന് പ്രതി ഇരയെ നിരവധി തവണ കുത്തി പരിക്കേൽപ്പിക്കുകയും , നിലത്തു വീണ അദ്ദേഹത്തെ കഴുത്തറത്തു കൊല്ലുകയും ചെയ്തു.  

ഇരയുടെ പോക്കറ്റിലുണ്ടായിരുന്ന 300 ദിനാർ മോഷ്ടിച്ചതിന് പുറമേ വീട്ടിലുണ്ടായിരുന്ന സ്വർണ്ണവും കവർന്നു , രാത്രി ഒമ്പത് മണി വരെ ഇരകളുടെ വീട്ടിൽ താമസിച്ചു, വീടിനുള്ളിൽ വസ്ത്രങ്ങൾ  കഴുകി  മാറിയെന്നും പ്രതി സമ്മതിച്ചതായി ചൂണ്ടിക്കാട്ടി. തുടർന്ന് ഭക്ഷണം കഴിച്ച് മണിക്കൂറുകളോളം ഉറങ്ങി, പിന്നെ വീടിന്റെ വാതിൽ അടച്ച് പുറത്തിറങ്ങി.

ഇരകളെ കൊല്ലാൻ ഉപയോഗിച്ച കത്തിയെക്കുറിച്ച് പ്രതി കുറ്റാന്വേഷകർക്ക് വിവരം  നൽകിയിരുന്നു, അത് ഇയാളുടെ വസതിയിൽ നിന്ന് കണ്ടെത്തി, കുറ്റാന്വേഷണ ഉദ്യോഗസ്ഥർ പ്രതിയുടെ കുറ്റസമ്മതം രേഖപ്പെടുത്തുകയും പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്യുകയും ചെയ്തു. ആസൂത്രിത കൊലപാതകം എന്ന പേരിൽ ഇയാൾക്കെതിരെ കേസെടുത്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News