കുവൈത്തിലെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാപിറ്റൽ ​ഗവർണർ

  • 07/03/2022


കുവൈത്ത് സിറ്റി: ഖ്വിബ്‍ലാ പ്രദേശത്ത് ക്യാപിറ്റൽ ​ഗവർണർ തലാൽ അൽ ഖാലിദിന്റെ നേതൃത്വത്തിൽ പരിശോധന നടന്നു. അപ്പാർട്ട്‌മെന്റുകളിൽ അധിക മുറികളും ടോയ്‌ലറ്റുകളും ചേർത്ത് നിയമം ലംഘിച്ച് ചൂഷണം നടത്തിയ സംഭവങ്ങളിൽ മുന്നറിയിപ്പ് നൽകി. ഇത്തരം അപ്പാർട്ട്മെന്റുകളിൽ തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അവസ്ഥയിലായിരുന്നു. 

രാജ്യത്തെ സൗകര്യങ്ങളെയും സേവനങ്ങളെയും തളർത്തുന്ന  ജനസംഖ്യാ ഘടനയിലെ അസന്തുലിതാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് അദ്ദേഹം ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടു. ലേബർ സിറ്റികൾ ഉടൻ സ്ഥാപിച്ച് പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ആവശ്യം. ഇത്തരം നിയമലംഘനങ്ങൾ രാജ്യത്ത് നിന്ന് തുടച്ച് നീക്കാൻ എല്ലാ ​ഗവർണറേറ്റുകളിലും പരിശോധന നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News