കുവൈത്തിൽ 60 വയസ് പിന്നിട്ട തൊഴിലാളികളുടെ എണ്ണം കുറയുന്നു; ഗാർഹിക തൊഴിലാളികളുടെ എണ്ണം വർധിച്ചു

  • 07/03/2022

കുവൈത്ത് സിറ്റി: സർക്കാർ, സ്വകാര്യ മേഖലകളിൽ നിന്നായി 60 വയസ് പിന്നിട്ട 13,500 പ്രവാസികൾ കുവൈത്ത് ഉപേക്ഷിച്ച് പോയതായി കണക്കുകൾ. 2021 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കണക്കുകളാണിത്. അതേസമയം, ഈ പ്രായപരിധിയിൽ ഉള്ള ​ഗാർഹിക തൊഴിലാളികളുടെ എണ്ണം കുവൈത്തിൽ വർധിച്ചിട്ടുമുണ്ട്. ഒമ്പത് മാസത്തിനിടെ 60 വയസ് പിന്നിട്ട പ്രവാസികളുടെ എണ്ണത്തിൽ ആകെ 17 ശതമാനം കുറവ് വന്നിട്ടുള്ളതായണ് കണക്കുകൾ. 2021 തുടക്കത്തിൽ ഇവരുടെ എണ്ണം 81,500ൽ ആയിരുന്നു. സെപ്റ്റംബർ അവസാനം ആയപ്പോഴേക്കും ഇത് 67,980 ആയി കുറഞ്ഞു. ഏകദേശം 13,530 പേരുടെ കുറവാണ് വന്നത്.

സർക്കാർ മേഖലയിൽ മാത്രം ഈ കാലയളവിൽ ഈ പ്രായ വിഭാ​ഗത്തിൽ നിന്നുള്ള 17 ശതമാനം കുറഞ്ഞു. 2021 തുടക്കം സർക്കാർ മേഖലയിൽ 60 വയസ് പിന്നിട്ട 6065 തൊഴിലാളികൾ ഉണ്ടായിരുന്നു. സെപ്റ്റംബർ അവസാനം ആയപ്പോഴേക്കും ഇത് 5040 ആയി കുറഞ്ഞു. 60നും 64നും ഇടയിൽ പ്രായമുള്ളവരുടെ എണ്ണം 4224ൽ നിന്ന് 3643ലേക്കെത്തി. 

65 വയസിന് മുകളിൽ പ്രായമുള്ളവർ 1841 പേരുണ്ടായിരുന്നു. ഇത് 1397 ആയും കുറഞ്ഞു. സ്വകാര്യ മേഖലയിൽ 2021 തുടക്കത്തിൽ 60 വയസ് പിന്നിട്ട 75,450 തൊഴിലാളികളാണ് ഉണ്ടായിരുന്നത്. സെപ്റ്റംബർ 30 ആയപ്പോൾ 62,940 ആയി കുറഞ്ഞു. ഇതേസമയം, 2020ന്റെ അവസാന മൂന്ന് മാസങ്ങളിൽ 60 വയസ്സിനു മുകളിലുള്ള ​ഗാർഹിക തൊഴിലാളികളുടെ എണ്ണം വർധിച്ചു. 60ന് മുകളിൽ പ്രായമുള്ള 2,608 ​ഗാർഹിക തൊഴിലാളികളാണ് ഈ കാലയളവിൽ കൂടിയത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News