വ്യാജ തിരിച്ചറിയൽ കാർഡ്; വിദേശി അറസ്റ്റില്‍

  • 07/03/2022

കുവൈത്ത് സിറ്റി : വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച് ആവശ്യക്കാര്‍ക്ക് വിതരണം ചെയ്ത വിദേശിയെ പോലിസ് അറസ്റ്റ് ചെയ്തു.ഓയില്‍ റിഫൈനറി പോലുള്ള നിയന്ത്രിതമായ പ്രദേശത്തേക്കുള്ള തിരിച്ചറിയല്‍ രേഖയാണ് അനധികൃതമായി നിര്‍മ്മിച്ചത്. സ്ഥാപനങ്ങളുടെ വ്യാജ മുദ്രയും സീലും ഒപ്പും ഉൾപ്പെടുത്തിയിയാണ്  കാര്‍ഡുകള്‍ തയ്യാറാക്കുന്നത്. അബ്ബാസിയയില്‍ താമസിക്കുന്ന മുറിയില്‍ തന്നെ പ്രിന്റിംഗ് മെഷീന്‍ സജ്ജീകരിച്ചാണ് ഉപഭോക്താക്കൾക്കായി വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കി കൊടുത്തിരുന്നത്. 

ക​ഴി​ഞ്ഞ​ദി​വ​സം ഇത്തരത്തിലുള്ള വ്യാജ കാര്‍ഡ് പിടിക്കപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് വിദേശിയിലേക്ക് എത്തിച്ചത്. ദിവസവും നിരവധി  വ്യാജ  കാര്‍ഡുകളാണ് ഇദ്ദേഹം നിര്‍മ്മിച്ച്‌ നല്കികൊണ്ടിരുന്നത്.  വ്യാജ കാര്‍ഡുകള്‍ക്ക് നൂറ് ദിനാര്‍ വരെ ഈടാക്കുന്നതായി പ്രതി പോലീസിനോട് പറഞ്ഞു. ഇയാളുടെ മുറിയിൽ നിന്ന് ഡെലിവറിക്ക് തയ്യാറായ നിലയിൽ നിരവധി ഐഡി കാർഡുകൾ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. 

Related News