റഷ്യ- യുക്രൈൻ യുദ്ധം; കുവൈത്തിന് റേഡിയേഷൻ ഭീഷണിയില്ല , ദേശീയ അസംബ്ലി വിളിച്ച് ചേർത്ത് സ്പീക്കർ

  • 07/03/2022

കുവൈത്ത് സിറ്റി: റഷ്യ - യുക്രൈൻ യുദ്ധം തുടരുന്ന സാഹചര്യത്തിൽ കുവൈത്തിൽ അതുണ്ടാക്കുന്ന പ്രത്യാ​ഘാതങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ദേശീയ അസംബ്ലി തിങ്കളാഴ്ച പ്രത്യേക സമ്മേളനം നടത്തും. സ്പീക്കർ മർസൗസ് അൽ ​ഗാനിം ദേശീയ അസംബ്ലി വിളിച്ച് ചേർത്തിട്ടുണ്ട്. സർക്കാരിൽ നിന്നും എംപിമാരിൽ നിന്നും ഈ വിഷയത്തിൽ അടിയന്തര യോ​ഗം വേണമെന്ന നിർദേശം വന്നിരുന്നതായി സ്പീക്കർ പറഞ്ഞു. 

യുദ്ധ സാഹചര്യങ്ങളെ കുറിച്ചും അനന്തരഫലങ്ങൾ നേരിടാനുള്ള തയാറെടുപ്പുകളെക്കുറിച്ചും എംപിമാരെ അറിയിക്കാൻ പുറത്ത് നിന്നുള്ളവരുടെ പ്രവേശനം ഒഴിവാക്കി പ്രത്യേക സമ്മേളനം നടത്താനാണ് സർക്കാർ അഭ്യർത്ഥിച്ചതെന്നും അദ്ദേഹം പറഞ്ഞു. കുവൈത്ത് ഉൾപ്പെടെയുള്ള ഗൾഫിൽ യുദ്ധം സൃഷ്ടിച്ച ആഘാതം, ചരക്കുകളുടെ വിതരണത്തിലും വിലയിലും വന്ന പ്രശ്നങ്ങൾ, ആണവ ചോർച്ചയുടെ സാധ്യത എന്നിവയെ കുറിച്ചുള്ള ചർച്ചകൾക്കായി എംപിമാർ പ്രത്യേക സമ്മേളനം വേണമെന്ന് നിർദേശിക്കുകയായിരുന്നു.

അതോടൊപ്പം രാജ്യത്ത് നിലവിൽ 60 ദശലക്ഷം ഡോസുകൾ അയഡിൻ സ്റ്റോക്ക് ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ റേഡിയേഷൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഫാദൽ ഗുലൂം വെളിപ്പെടുത്തി. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷമേഖലയിൽ നിന്ന് കുവൈത്ത് വളരെ അകലെയായതിനാൽ ആണവ ഭീഷണിയുടെ കാര്യത്തിൽ അവ ഉപയോഗിക്കേണ്ടതില്ലെന്ന് ഊന്നിപ്പറഞ്ഞു,  സംഘട്ടന പ്രദേശം രാജ്യത്തിനടുത്താണെങ്കിൽ മാത്രമേ അയഡിൻ ഡോസുകൾ ഉപയോഗിക്കൂ എന്നും ആണവായുധങ്ങൾ ഉപയോഗിക്കുന്നതിന് യഥാർത്ഥ ഭീഷണിയുണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം  പ്രസ്താവനയിൽ വിശദീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News