വേനലിനെ നേരിടാന്‍ സജ്ജമായതായി ഊർജ മന്ത്രി മുഹമ്മദ് അൽ ഫാരസ്

  • 07/03/2022

കുവൈത്ത് സിറ്റി : ദേശീയ പവർ ഗ്രിഡിലെ അമിത ഭാരം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും വേനൽക്കാലത്തെ ഉയര്‍ന്ന ആവശ്യം നിറവേറ്റുന്നതിന് ആവശ്യമായ വൈദ്യുതി നല്‍കുവാന്‍ സാധിക്കുമെന്നും ഊർജ മന്ത്രി മുഹമ്മദ് അൽ ഫാരസ് അറിയിച്ചു. പവർ സിസ്റ്റത്തിലെ ഏത് സമ്മർദങ്ങളെയും നേരിടാൻ വൈദ്യുതി വകുപ്പ് തയ്യാറാണെന്നും  ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മന്ത്രി അറിയിച്ചു. 

ചൂടിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നതിനനുസരിച്ചു എയർകണ്ടീഷനുകൾ കൂടുതലായി പ്രവർത്തിക്കുന്നതാണ് വൈദ്യുതി ഉപഭോഗം കൂടുന്നതിന് പ്രധാനകാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. അതിനിടെ മിതവ്യയം സർക്കാർ നയമാണെന്നും അമിതമായി ജലം വൈദ്യുതി എന്നിവ പാഴാക്കുന്നത് നിയമലംഘനമായി  കണക്കാക്കി നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി

Related News