കുവൈറ്റ് ദിനാറിന് റെക്കോർഡ് വില, നേട്ടം കൊയ്ത് പ്രവാസികൾ

  • 07/03/2022

കുവൈത്ത് സിറ്റി : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ കുവൈത്തില്‍ നിന്നും  നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികളുടെ എണ്ണം കൂടി. ഒരു ദിനാറിന് 251. 50   രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്.  റഷ്യ യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ഡോളറിനെതിരെ രൂപയുടെ മൂല്യം കുറഞ്ഞതോടെ ഏറ്റവും മികച്ച റേറ്റാണ് ഇന്ന് രേഖപ്പെടുത്തിയത്. 251. 50 രൂപക്ക് മുകളില്‍ കടക്കുന്നത് ചരിത്രത്തില്‍ ആദ്യം. 

രൂപയുടെ മൂല്യമിടിഞ്ഞതോടെ രാജ്യത്തെ മിക്ക എക്സ്ചേഞ്ചുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളം കിട്ടിയതും മെച്ചപ്പെട്ട നിരക്കും ഒത്തുവന്നതോടെ ഉള്ള പൈസയും കടം വാങ്ങിയും നാട്ടിലേക്കു അയയ്ക്കുകയാണു പലരും. ഇപ്പോഴത്തെ അവസ്ഥ നിലനില്‍ക്കുകയാണെങ്കില്‍ ദിനാറിന്  ഇനിയും മൂല്യം കൂടാൻ  സാധ്യതയുണ്ടെന്ന് കുവൈത്തിലെ ബഹ്‌റൈൻ എക്സ്ചേഞ്ച് ജനറൽ മാനേജർ മാത്യൂസ് വർഗീസ് അഭിപ്രായപ്പെട്ടു, ക്രൂഡ് ഓയിൽ വില 130 കടന്ന് മുന്നേറുകയാണ്, അതോടൊപ്പം റഷ്യൻ ന്യൂക്ലിയർ യുദ്ധ സാഹചര്യവും, ഗോൾഡ് വില കുതിച്ചുയരുന്നതും എല്ലാം ദിനാറിന്റെ മൂല്യം വർധിക്കാൻ ഇടയാക്കി.     

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News