റഷ്യ - യുക്രൈൻ യുദ്ധ സാഹചര്യം;കുവൈത്തിൽ ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നേക്കും

  • 07/03/2022

കുവൈത്ത് സിറ്റി: റഷ്യ - യുക്രൈൻ യുദ്ധ സാഹചര്യത്തിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് വിപണിയിൽ വില കൂടിയേക്കുമെന്ന് കുവൈത്തി ഫുഡ് ഫെഡറേഷൻ തലവൻ അബ്ദുല്ല അൽ ബജയാൻ മുന്നറിയിപ്പ് നൽകി. ലോകം അതിവേ​ഗത്തിലുള്ള മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത്. ഭക്ഷ്യവസ്തുക്കൾക്ക് വരുന്ന ദിവസങ്ങളിൽ വില വർധിച്ചേക്കും. കുവൈത്തി വിപണിയിലും ഈ പ്രശ്നങ്ങൾ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുവൈറ്റ് കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതിനാൽ വില നിശ്ചയിക്കാനില്ല. ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളുടെ വിലയുടെ കാര്യത്തിൽ കുവൈത്തിലെ വ്യാപാരികൾക്ക് ഒന്നും ചെയ്യാനാകില്ല. കുവൈത്ത് കേറ്ററിംഗ് കമ്പനി മുഖേന നിരവധി ഭക്ഷ്യവസ്തുക്കൾ  ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോളതലത്തിൽ ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും വിലയിൽ വർധനവ് ഉണ്ടെന്ന് സർക്കാരിന് പൂർണ ബോധ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ വർദ്ധനവ് ആഗോള തലത്തിലുള്ളതാണെന്നും അത് കൃത്രിമമല്ലെന്നും അദ്ദേഹം പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News