റഷ്യ-യുക്രൈൻ യുദ്ധം; വിലക്കയറ്റം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകി സർക്കാർ

  • 08/03/2022

കുവൈത്ത് സിറ്റി: റഷ്യ- യുക്രൈൻ യുദ്ധം മൂലമുണ്ടാകുന്ന ഏത് അടിയന്തര സാഹചര്യത്തെയും നേരിടാനുള്ള സർക്കാരിന്റെ നയങ്ങൾ നടപ്പിലാക്കേമെന്നാണ് റിപ്പോർട്ട്. അടിസ്ഥാന നിർമാണ സാമഗ്രികളും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ സബ്‌സിഡിയുള്ള സാധനങ്ങളുടെ വിലയിലെ വ്യത്യാസം സർക്കാർ വഹിക്കുമെന്നാണ് പൗരന്മാർക്ക് ഉറപ്പ് നൽകിയിട്ടുള്ളത്. ആണവയുദ്ധം ഉൾപ്പെടെ എല്ലാ അടിയന്തര സാഹചര്യങ്ങളും നേരിടാനുള്ള തയാറെടുപ്പിനായി സർക്കാർ എല്ലാ നടപടികളും മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 

വിലക്കയറ്റം ഉണ്ടാകാതെയിരിക്കാൻ കർശനമായ നിയന്ത്രണങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് കർശനമായ പിഴകൾ ചുമത്തപ്പെടും. കൃത്രിമമായി വില വർധിപ്പിച്ചാൽ അത്തരം സ്ഥാപനങ്ങൾ അടച്ചിടുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കും. എല്ലാ ദിവസവും വിപണിയിലെ വില നിരീക്ഷിക്കണമെന്നാണ് ഉന്നത നേതൃത്വങ്ങൾ നൽകിയിരിക്കുന്ന നിർദേശം. 

ഭക്ഷ്യ ഡിപ്പോകളുടെയും ഓയിൽ ഇൻസ്റ്റാളേഷനുകളുടെയും സുരക്ഷ കൂടുതൽ കർശനമാക്കാനും തീരുമാനമായിട്ടുണ്ട്. റഷ്യയിൽ നിന്നും യുക്രൈനിൽ നിന്നുമുള്ള ഇറക്കുമതി വളരെ കുറവാണെന്നും അർജന്റീന, ഓസ്ട്രേലിയ, ആഫ്രിക്കൻ രാജ്യങ്ങൾ തുടങ്ങിയവയെ പകരം ആശ്രയിക്കാൻ സാധിക്കുമെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News