പ്രവാസികളുടെ വിരമിക്കൽ ആനുകൂല്യങ്ങൾ വൈകുന്ന വിഷയം പരിഹരിക്കാൻ സാധ്യത തെളിഞ്ഞു

  • 08/03/2022

കുവൈത്ത് സിറ്റി: കുവൈത്തികൾ അല്ലാത്ത ജീവനക്കാരുടെ സർവ്വീസ് അവസാനിപ്പിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങൾ വൈകുന്ന വിഷയം പരിഹരിക്കപ്പെടാനുള്ള സാധ്യതകൾ തെളിയുന്നു. വിവിധ സർക്കാർ സ്ഥാപനങ്ങളിൽ സർക്കാർ കുവൈറ്റ് വൽക്കരണ നടപടികൾ ആരംഭിച്ചപ്പോൾ രാജിവച്ചവരോ ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരോ ആയ പ്രവാസി സർക്കാർ ജീവനക്കാർക്ക് സർവീസ് അവസാനിക്കുന്ന ആനുകൂല്യങ്ങൾ നൽകുന്ന വിഷയത്തിൽ ഉടൻ നടപടികൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. 


കുടിശ്ശിക തുകകൾ നൽകുന്നതിൽ പ്രതിസന്ധി നേരിട്ടതാണ് ഈ ആനുകൂല്യങ്ങൾ നൽകുന്നതിൽ കാലതാമസമുണ്ടാക്കാൻ കാരണമായത്. ചില കേസുകളിൽ സർവ്വീസ് അവസാനിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും ആനുകൂല്യങ്ങൾ ലഭിക്കാത്ത അവസ്ഥയുണ്ടായി. 

ധനമന്ത്രാലയം അടുത്തിടെ സിവിൽ സർവീസ് ബ്യൂറോയുടെ അക്കൗണ്ടിൽ എൻഡ്-ഓഫ്-സർവീസ് ആനുകൂല്യം നൽകുന്നതിനായി തുക വകയിരുത്തിയിട്ടുണ്ട്. ഇതോടെ പ്രവാസികൾക്കുള്ള സേവനാനന്തര ആനുകൂല്യങ്ങളുടെ വിതരണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. 

ഏറ്റവും പഴയത് മുതൽ ഏറ്റവും പുതിയത് വരെയുള്ള ഇടപാടുകൾ സമർപ്പിക്കുന്നതിന്റെ മുൻഗണന അനുസരിച്ച് കുടിശ്ശികയും ആനുകൂല്യങ്ങളും നൽകും. കുവൈത്തിവത്കരണം മൂലം സർവ്വീസ് അവസാനിപ്പിക്കാൻ നിർബന്ധിതരായ തൊഴിലാളികളുടെ എമ്ണം വർധിച്ചിരുന്നു. ഇതാണ് വിതരണം വൈകാൻ കാരമായത്.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News