പ്രൗഡിയുടെ പ്രതീകമായി ആഡംബര വാച്ചുകൾ; പ്രതിവർഷം കുവൈത്തികൾ മുടക്കുന്നത് 74 മില്യൺ ദിനാർ

  • 08/03/2022

കുവൈത്ത് സിറ്റി: ആഡംബര വാച്ചുകൾ വാങ്ങുന്നത് കുവൈത്തികൾക്കിടയിൽ ഒരു ഭ്രമമായി തുടരുന്നതായി കണക്കുകൾ. അനുദിനം  ആഡംബര വാച്ചുകളുടെ വ്യാപാരം ഉയരുകയും കൂടുതൽ ജനപ്രിയമാവുകയുമാണ്. പുതിയതോ ഉപയോഗിച്ചതോ ആയാലും ആഴ്ചയടിസ്ഥാനത്തിൽ വാച്ചുകൾ ആഴ്ചതോറും വാങ്ങുന്നതിനും വിൽക്കുന്നതിനുമായി ലേലങ്ങൾ ഉൾപ്പടെ കുവൈത്തിൽ സംഘടിപ്പിക്കപ്പെടുന്നുണ്ട്. 2020ൽ വാച്ചുകൾ, അവ നിർമ്മിക്കുന്ന സാധനങ്ങളും അവയുടെ ഭാഗങ്ങളും അടക്കം വാങ്ങുന്നതിന് കുവൈത്ത് മുടക്കിയത് 62.43 മില്യൺ ദിനാർ ആയിരുന്നു.

അതായ് കൊവിഡ് പ്രതിസന്ധികൾ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചപ്പോൾ ആഡംബര വാച്ചുകൾ വ്യാപാരത്തെ അത് ബാധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2021ലെ ആദ്യ ഒമ്പത് മാസങ്ങളിൽ മാത്രം 64.67 മില്യൺ ദിനാർ മൂല്യമുള്ള വാച്ചുകൾ കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യപ്പെട്ടു, പൗരന്മാർക്കും താമസക്കാർക്കുമിടയിൽ വാച്ചുകൾക്ക് ഡിമാൻഡ് ഉയർന്നതായാണ് ഈ കണക്കുകൾ കാണിക്കുന്നത്. ആഡംബര വാച്ച് വിപണിയിലെ ഗൾഫിലെ മുൻനിര രാജ്യമായി കുവൈത്ത് മാറിക്കഴിഞ്ഞിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News